◾ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ ◾ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മ സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം ബക്രീദ് ആഘോഷിക്കുന്നതെന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ◾ യു.എസിന്റെ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോമിന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ബദലൊരുക്കുന്നു. കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോക പ്രതിരോധ വ്യവസായത്തില്‍ ഇന്ത്യ പുതുശക്തിയായി ഉയര്‍ന്നുവരുന്ന സമയത്ത് രാജ്യത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാകും ‘ഒപ്‌റ്റോണിക് ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം. ◾ വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം…
Read More