◾ മൂന്നാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. പ്രധാനമന്തി പദത്തില്‍ തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മൂന്നാം ബിജെപി സര്‍ക്കാരിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ ശക്തനും സ്വീകാര്യനുമായ ഒരു പ്രധാനമന്ത്രിയായാണ് മോദി വിലയിരുത്തപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്. ◾ നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ പേരില്‍ രാഷ്ട്രീയ വിവാദം. അനന്തുവന്റെ മരണം ഗവണ്‍മെന്റ് സ്പോണ്‍സേഡ് മര്‍ഡറാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്തും യുഡിഎഫ് നേതാക്കളും മരണവിവരമറിഞ്ഞ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മരണത്തിനു പിന്നില്‍ ഗൂഡാലോചന ആരോപിച്ച് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ…
Read More