അറിവിലൂടെ സമാധാനം ഭക്തിയിലൂടെ സന്തോഷം അധ്വാനത്തിലൂടെ വിജയം കൈവരിക്കാം എന്നുള്ള മഹത്തായ സന്ദേശത്തോടെ ഇന്ന് മഹാനവമി . നവരാത്രി ആഘോഷങ്ങളില്‍ സുപ്രധാനമാണ് മഹാനവമി. ഈ ദിനത്തിലാണ് ആയുധ പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും വിശ്വാസികള്‍ അവരുടെ പണിയായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നു.അറിവും അധ്വാനവും ആഘോഷിക്കപ്പെടുന്ന പുണ്യദിനം. അറിവ് എന്ന കരുത്തുറ്റ ആയുധത്തെ ജീവിത വിജയത്തിന് വേണ്ടി ഉപയോഗപ്പെടുത്തി സാമൂഹിക നന്മയിലേക്ക് മാനവരെ കൈപിടിച്ച് ഉയര്‍ത്തുന്ന വലിയൊരു സന്ദേശം ആണ് പകര്‍ന്നു നല്‍കുന്നത് . തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയമായി കണക്കാക്കുന്നു . അറിവിനും മികവിനും മൂര്‍ച്ചയുള്ളപ്പോള്‍ അത് ലോകത്തിനു മുന്നില്‍ വലിയൊരു വിജയം ആണ് . ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്‍റെ കഥയുമായി മഹാനവമി ബന്ധിക്കപ്പെട്ടിരിക്കുന്നു . ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഈ ദിനം ഭാരതത്തിൽ ഉടനീളം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ നവരാത്രി ദിവസം ആയുധങ്ങള്‍…
Read Moreടാഗ്: mahanavami
കല്ലേലിക്കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം, അക്ഷര പൂജ, പുസ്തകപൂജവയ്പ്പ്,ദുർഗ്ഗാഷ്ടമി,ആയുധപൂജ,മഹാനവമി,പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാരഅനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും നടക്കും. 30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും ആയുധപൂജയുംഒക്ടോബർ1ബുധനാഴ്ചമഹാനവമി പൂജയുംഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് മീനൂട്ട് പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും, വിജയദശമി പൂജ,…
Read More