ഇന്ത്യയിൽ എം പോക്‌സ് ഇല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

  ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിരുന്നു.മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.വീർത്ത ലിംഫ് നോഡുകൾ, കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ.അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.

Read More

എംപോക്സ്: കേരളത്തിലും ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ് മന്ത്രി

  ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജ്യർ പുറത്തിറക്കിയിരുന്നു. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. എന്താണ് എംപോക്സ്? ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ്…

Read More