ലൗ റിവഞ്ച് . മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം

konnivartha.com : മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവിൻ്റേയും കഥയാണ് ലൗ റിവഞ്ച് എന്ന ചിത്രം അവതരിപ്പിക്കുന്നത്. മൂന്നാറിൻ്റെ ശാന്തതയിൽ ജീവിച്ച എഞ്ചിനീയറും, അനാമികയും,പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. പക്ഷേ, സേതു അനാമികയെ മറന്നില്ല. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു .അപ്പോഴേക്കും സേതു വളരെ മാറിയിരുന്നു. അവൻ ആത്മാർത്ഥമായി വിശ്വസിച്ച പലരും അവനെ ചതിച്ചു.അതോടെ അവനൊരു സൈക്കോ ആയി മാറുകയായിരുന്നു .സേതുവിൻ്റെ കൊലപാതക കഥകൾ കേട്ട് നാട് ഞടുങ്ങി.പോലീസ്…

Read More