ലോക്ക് ഡൌൺ :ജനം പരിഭ്രാന്തരാകരുത്, പോലീസ് ഒപ്പമുണ്ട്

  ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുത്, ഏത് അടിയന്തര ഘട്ടങ്ങളിലും സഹായത്തിനു പോലീസുണ്ടാകും. ആശുപത്രി, അവശ്യമരുന്ന്, അവശ്യസാധനങ്ങള്‍ തുടങ്ങിയവയ്ക്കായി പോലീസിനെ വിളിക്കാം. 112 ടോള്‍ ഫ്രീ നമ്പറില്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വിളിച്ച് സഹായവും സേവനവും ലഭ്യമാക്കാം. നഗരങ്ങള്‍ പോലെത്തന്നെ ഗ്രാമങ്ങളും രോഗഭീഷണിയിലാണ്. 56% ആളുകളിലേക്ക് കോവിഡ് പകര്‍ന്നത് വീടുകളില്‍ നിന്നാണ്. വീടുകള്‍ക്കുള്ളില്‍ ജനലുകളും മറ്റും തുറന്നിട്ട് ആളുകള്‍ പുറത്തിറങ്ങാതെ സുരക്ഷിതരായി തങ്ങണം. ഗ്രാമപ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കും, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ തടയാന്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കോവിഡ് വ്യാപനം:പരിശോധന ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ: ജില്ലാപോലീസ് മേധാവി കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും അതിതീവ്ര നിയന്ത്രണങ്ങളും നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളുടെ പേരില്‍ അവശ്യസാധനങ്ങള്‍…

Read More