പത്തനംതിട്ട ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ എണ്ണും തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ കൗണ്ടിംഗ് കേന്ദ്രത്തിലും നഗരസഭയുടെ വോട്ടെണ്ണല്‍ അതാത് കേന്ദ്രങ്ങളിലുമാണ്. ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റ് അതാത് വരണാധികാരി എണ്ണും. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റ് എണ്ണും. തുടര്‍ന്ന് മെഷീന്‍ വോട്ടും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോഗ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോംഗ് റൂം…
Read More