കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

: മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമെന്ന് അഡ്വ: കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com :കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം മലയോര ജനതയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.ജനപ്രതിനിധി എന്ന നിലയിൽ ഇതിനായി നടത്തിയ നിരന്തര ഇടപെടീലിൻ്റെ ഭാഗം കൂടിയായാണ് ഈ തീരുമാനം. മലയോര മേഖല കാട്ടുപന്നി ശല്യത്തിൻ്റെ പിടിയിലമർന്നിട്ട് പതിറ്റാണ്ടുകളായി.കേന്ദ്രനിയമം മൂലം പ്രശ്നം പരിഹരിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. തീരുമാനപ്രകാരം വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ല. ഇതര മാർഗ്ഗങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.ഇതിനായി ശാസ്ത്രീയവും, പ്രായോഗികവുമായ നിബന്ധനകളും ഉത്തരവിൻ്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി…

Read More