konnivartha.com: പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവം: കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് യദുകൃഷ്ണനെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു: പ്രിന്റ് അടിക്കാന്‍ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം konnivartha.com: ഇന്ന് മാത്രം പുറത്തു വരേണ്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവത്തില്‍ കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി. ക്ലാര്‍ക്ക് യദുകൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി പ്രകാരം അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോന്നി മണ്ഡലം ഉപവരണാധികാരിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിന് ശേഷമാണ് യദുകൃഷ്ണനെ സസപെന്‍ഡ് ചെയ്തിരിക്കുന്നത്. കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസര്‍മാരും അവര്‍ക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഓരോ…
Read More