പന്തളം ബിജു konnivartha.com; ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ രെജിസ്ട്രേഷൻ ക്ലോസ്സ് ചെയ്തശേഷം വാക് ഇൻ രെജിസ്ട്രേഷനായി വന്നവർക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. നൂറ് റെജിഷ്ട്രേഷനിൽ നിന്നും ഇരട്ടിയിലധികമായ ഇരുനൂറിലേക്ക് എത്തിയപ്പോഴേക്കും ഹാൾ നിറഞ്ഞുകവിഞ്ഞു. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജിയനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും പങ്കെടുത്തു. RVP ജോൺസൺ, എല്ലാവരെയും സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. അമേരിക്കയിലൂടനീളമുള്ള ഫോമാ പ്രവർത്തകർ പങ്കെടുത്ത ഈ പരിപാടി മലയാളികളുടെ സംഘടനാ ശക്തി വിളിച്ചോതുന്നതായി അദ്ദേഹം എടുത്ത് പറഞ്ഞു. ചെയർമാൻ റെനി പൗലോസിന്റെ ഈശ്വര…
Read More