ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഒരാള്‍ മരണപ്പെട്ടു .ഒരാളെ രക്ഷപ്പെടുത്തി . ബിജു സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു എങ്കിലും അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു . ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സന്ധ്യയെ പുറത്തെത്തിക്കാനായത്.പുലർച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്… ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിങ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം.രണ്ടു വീടുകൾ തകർന്നു.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.മണ്ണിടിച്ചിൽ ഭീഷണി തുടർന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിട്ടും രേഖകൾ എടുക്കാൻ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്. ബിജുവും സന്ധ്യം…
Read Moreടാഗ്: landslide on adimali national highway
അടിമാലിയിൽ വൻ മണ്ണിടിച്ചിൽ: വീടുകള്‍ തകര്‍ന്നു : ഒരാളെ രക്ഷപ്പെടുത്തി
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി എട്ടുമുറി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു.ബിജുവും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്.ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് സന്ധ്യയെ പുറത്തെത്തിക്കാനായത്. ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു . രണ്ടു വീടുകൾ തകർന്നു.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. അടിമാലി എട്ടുമുറിക്ക് മുകൾഭാഗത്തായി നാഷണൽ ഹൈവേ പണി നടക്കുന്ന സ്ഥലത്തിന് മുകളിലായി ഇന്നലെ ഗർത്തം രൂപപ്പെട്ടിരുന്നു. ഗതാഗതം ഈ വഴി നിർത്തിവച്ചിരുന്നു .
Read More