ചീറ്റപ്പുലികളെ പ്രധാനമന്ത്രി കുനോ ദേശീയ പാര്‍ക്കില്‍തുറന്നുവിടും

പ്രധാനമന്ത്രി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി കുനോ ദേശീയ പാര്‍ക്കില്‍തുറന്നുവിടും നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളെ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്, ഇത് വലിയ മാംസഭുക്കുകളുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റല്‍ പദ്ധതിയാണ്. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് തുറസ്സായ വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് സഹായിക്കുകയും പ്രാദേശിക സമൂഹത്തിനെ മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്ക് നയിക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായിാണിത് ഷിയോപൂരിലെ കാരഹലില്‍ നടക്കുന്ന സ്വാശ്രയ സംഘങ്ങളുടെ (എസ്.എച്ച്.ജി) സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും ആയിരക്കണക്കിന് വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗങ്ങള്‍ക്കുള്ള നാല് നൈപുണ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ന്യൂഡൽഹി സെപ്തംബർ…

Read More