കോന്നി :പ്രകൃതിയുടെ താളവും ആദിമ ജനതയുടെ ആത്മാവിഷ്കാരവുമായ കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണംകോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന് അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ കൂടിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറി. വിശേഷാൽ പൂജകൾക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി
Read Moreടാഗ്: kumbha pattu
കുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 )
കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ രണ്ടാമത് സ്മരണ ദിനംനാളെ (2021 ജനുവരി 23)ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിക്കുന്നു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. സ്മരണ ദിനമായ നാളെ രാവിലെ 5.30 ന് പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.6 മണിയ്ക്ക് അപ്പൂപ്പൻ അമ്മൂമ്മ പൂജ, 6.30 പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്.8 മണിയ്ക്ക് വാനര ഊട്ട്, മീനൂട്ട് 8.30 പ്രഭാത…
Read More