കല്ലേലി കാവില്‍ അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന്

ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും: അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 20 നു( 2021 ജനുവരി 20 ബുധന്‍ ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍, വിനീത് ഊരാളി എന്നിവര്‍ കര്‍മങ്ങള്‍ക്കു ദീപനാളം…

Read More