വാഗമൺ റോഡിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്. തീക്കോയി വേലത്തുശേരിക്കു സമീപമാണ് അപകടം.കുമരകം സ്വദേശികളായ രഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി.അബിജിനി (16), നന്ദന (18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് വാനിലുണ്ടായിരുന്നത്. വാഗമണ്ണിലെത്തിയ സംഘം തിരികെവരുമ്പോഴാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട വാൻ തുമ്പശേരി വളവിലെ തിട്ടയിലിടിച്ചു റോഡിൽ മറിയുകയായിരുന്നു. ധന്യയുടെ ഭർത്താവ്: അനീഷ്. മക്കൾ: അഭിമന്യു, അനാമിക
Read Moreടാഗ്: kumarakam
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോട്ടയം അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. ഏപ്രിൽ ഏഴിന് വൈകിട്ട് 6.30ന് സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കും. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. നഗരത്തിരക്കിൽ നിന്നുമാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചി ഭേദങ്ങൾ ആസ്വദിക്കാനും പറ്റിയ ഇടം എന്നനിലയിലാണ് വാട്ടർ ടൂറിസം പാർക്ക് സവിശേഷമാകുന്നത്.…
Read Moreമികച്ച വിനോദസഞ്ചാര ഗ്രാമ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
konnivartha.com: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്, 2024 ലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങൾക്കായുള്ള മത്സരത്തിലെ വിജയികളെ കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആത്മാവിലേക്കുള്ള (ഇന്ത്യയുടെ ഗ്രാമങ്ങൾ) വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരം 2023-ലാണ് ആരംഭിച്ചത്. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയിലൂടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ ആസ്തികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതിനായിരുന്നു ഊന്നൽ നൽകിയത്. 2023ൽ മികച്ച ടൂറിസം ഗ്രാമങ്ങൾക്കായുള്ള മത്സരത്തിന്റെ ആദ്യ പതിപ്പിൽ 795 ഗ്രാമങ്ങളിൽ നിന്നുള്ള അപേക്ഷകൾ ലഭിച്ചു. മികച്ച ടൂറിസം വില്ലേജുകളുടെ മത്സരത്തിൻ്റെ രണ്ടാം പതിപ്പിൽ, 30 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ആകെ 991 അപേക്ഷകൾ ലഭിച്ചു. അതിൽ 36 ഗ്രാമങ്ങൾ 2024 ലെ മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളുടെ മത്സരത്തിൻ്റെ 8 വിഭാഗങ്ങളിലായി വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു…
Read More