konnivartha.com: കാട്ടാന ഇനി എന്തു കാട്ടാനാ? നാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തിരിച്ചു വിടാനുള്ള ദൗത്യത്തിന് കുളത്തുമണ്ണില്‍ തുടക്കം: ആനക്കൂട്ടത്തെ തേടി കാടുകയറി പ്രത്യേക ദൗത്യസംഘം konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന്‍ പ്രകാരം കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു. പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്‍പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില്‍ രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് . മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന്‍ ഇറങ്ങിയത് . സംഘത്തിനു ഭക്ഷണം ഒരുക്കി നല്‍കാന്‍ കര്‍ഷകരടങ്ങുന്ന നാട്ടുകാര്‍ രംഗത്ത് ഉണ്ട് . ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി…
Read More