konnivartha.com: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് താലൂക്ക് വികസന സമിതിയുടെ നിർദേശത്തെ തുടര്ന്ന് കോന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലെ നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതും വാഹനങ്ങൾ നിര്ത്തിയിട്ടിരിക്കുന്നതും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റോഡ് വികസിപ്പിച്ചതോടെ കാൽനടക്കാരുടെ സുരക്ഷയ്ക്കായി നടപ്പാത അവർക്കുവേണ്ടി ഒഴിഞ്ഞു നൽകണമെന്നായിരുന്നു ആവശ്യം. നടപ്പാതയിൽ തടസ്സങ്ങൾ ഏറെയുണ്ട്. കോന്നി സെൻട്രൽ ജംക്ഷനിൽ നിന്ന് ആനക്കൂട് റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ചന്ത റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലേക്ക് 50 മീറ്റർ ദൂരത്തിൽ എല്ലാ വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസിനെയും മോട്ടർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. സീബ്രാ ലൈൻ മനസ്സിലാകത്തക്കവിധം മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കെ എസ് ടി പ്പി അധികൃതരോട്…
Read Moreടാഗ്: kstp
കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള് പറക്കുന്നു
konnivartha.com: പുനലൂര് മൂവാറ്റുപ്പുഴ റോഡു നിര്മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ് നിര്മ്മാണത്തില് പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള് കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില് നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത് ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല് കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില് കണ്ടത് . ഇതേ തുടര്ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കെ.എസ്.ടി.പിയുടെ പൊന്കുന്നം ഇ ഇ യ്ക്ക് പരാതി നല്കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില് നിന്നും പ്രാണികള്…
Read Moreപുനലൂര് മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില് പാതാളക്കുഴികള്
konnivartha.com: പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്മ്മാണം പൂര്ത്തിയായിട്ട് കുറച്ചു മാസങ്ങള് കഴിഞ്ഞു . നിര്മ്മാണത്തിലെ അപാകതകള് തുടക്കം മുതല് ചൂണ്ടി കാട്ടിയിട്ടും തങ്ങള്ക്ക് തോന്നും പടി റോഡ് നിര്മ്മിച്ചതിനാല് കോന്നി മുറിഞ്ഞകല് ഭാഗത്ത് പല സ്ഥലത്തും കുഴികള് രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള് മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള് ഇതാ ഇവിടെ കിടന്നു വളരുന്നു . അല്പ്പം കൂടി കഴിഞ്ഞാല് പാതാളത്തില് എത്തുവാന് താമസം വേണ്ട . വേഗതയില് എത്തുന്ന വാഹനങ്ങള് മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ് പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള് ഉള്ളത് .മുറിഞ്ഞകല് ഭാഗത്ത് വെറുതെ ഒന്ന് കണ്ണോടിച്ചാല് കാണാം അഞ്ചോളം കുഴികള് . അതിരുങ്കല് നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല് ഭാഗത്ത് വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള് അടുത്ത്…
Read Moreപുനലൂര് -മൂവാറ്റുപുഴ റോഡ് : അശാസ്ത്രീയമായ റോഡ് നിര്മ്മാണം : പരാതികള്ക്ക് കൃത്യമായ നടപടി ഇല്ല
konnivartha.com: അശാസ്ത്രീയമായ റോഡ് നിർമ്മാണവും, ട്രാഫിക് നിയന്ത്രണ സിഗ്നലുകളുടെ കുറവും, അമിത വേഗതയും, അശ്രദ്ധയും, ട്രാഫിക് നിയമങ്ങളും അടയാളങ്ങളും പാലിക്കാത്തതുമാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില് വയലാത്തല പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും കെ.എസ്.ടി. പി അധികാരികൾക്കും, നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കാരണം പരാതിയൊന്നും അർഹിക്കുന്ന രീതിയിൽ പരിഗണിക്കുന്നതിന് തയ്യാറായില്ല. ലഭിച്ച മറുപടിയിൽ ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയുണ്ടായി. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള അവിഹിത ബന്ധമാണ് നിർമ്മാണ പ്രവൃത്തികൾ ശരിയായ രീതിയിൽ നടത്താൻ കഴിയാത്തതിന് പ്രധാന കാരണം.
Read Moreപുനലൂര് കലഞ്ഞൂര് കോന്നി കുമ്പഴ റാന്നി റോഡില് വാഹനാപകടങ്ങള് :അമിത വേഗത
konnivartha.com: പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര് മുതല് റാന്നി വരെയുള്ള റോഡില് അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില് അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള് വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു . റോഡു പണികളുടെ പൂര്ത്തീകരണം പല ഭാഗത്തും കഴിഞ്ഞു എങ്കിലും ചില സ്ഥലങ്ങളില് റോഡു പണികള് തീര്ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികള് കെ എസ് ടി പി യുടെ പൊന്കുന്നം ഓഫീസില് ലഭിച്ചിരുന്നു .അതിന്റെ അടിസ്ഥാനത്തില് കോന്നി പൂവന്പാറയില് അടക്കം ഉള്ള സ്ഥലത്ത് അധികൃതര് പരിശോധന നടത്തിയിരുന്നു . കോന്നി ടൌണില് ഏറ്റെടുത്ത ഭൂമി പൂര്ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട് . ഓടകള് പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല് മഴക്കാലത്ത്…
Read Moreകോന്നിയില് ഓടയില് മാലിന്യം : കെ എസ് റ്റി പിയ്ക്ക് എതിരെ പരാതി
konnivartha.com:കോന്നി നാരായണപുരം മാര്ക്കറ്റിനു സമീപത്തെ റോഡു വലതു വശത്തുള്ള ഓടയിലേക്ക് മലിന ജലവും കക്കൂസ് മാലിന്യവും ഒഴുക്കി വിടുന്നതായുള്ള പരാതിയില്മേല് കോന്നി ഹെല്ത്ത് ഇന്സ്പെക്ടര് അന്വേഷണം നടത്തി നല്കിയ റിപ്പോര്ട്ട് അടിസ്ഥാനത്തില് മാലിന്യം നീക്കം ചെയ്യാന് ഓടയുടെ മുകള് ഭാഗത്തെ സ്ലാബ് മാറ്റി നല്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് കത്ത് നല്കി എങ്കിലും സ്ലാബ് നീക്കം ചെയ്യാനോ നടപടികളില് ഉചിതമായ തീരുമാനം അറിയിക്കാനോ കെ എസ് റ്റി പി അധികാരികള് തയാറായില്ല . നിരവധി പരാതികള് കെ എസ് റ്റിപിയെകുറിച്ച് ഉണ്ട് . സ്ലാബ് മാറ്റി നല്കിയാല് മാത്രമേ മാലിന്യം നീക്കം ചെയ്യാന് കഴിയൂ . ഈ മാലിന്യം മൂലം പകര്ച്ചവ്യാധികള് പടര്ന്നു പിടിക്കുന്ന സ്ഥിതിയില് ആണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ല കലക്ടര്ക്ക് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കത്ത് നല്കി…
Read Moreവെള്ളം ഒഴുകി പോകാൻ ഇടമില്ല : കോന്നിയിലെ ഓടകളിൽ മാലിന്യം നിറയുന്നു
konnivartha.com : കോന്നി നഗരത്തിൽ കെ എസ് റ്റി പി നിർമിച്ച ഓടകൾ വൃത്തിയാക്കാത്തത് മൂലം ഓടകളിൽ നിറയുന്ന മാലിന്യം ദുർഗന്ധം പരത്തുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എങ്കിലും ഓടകൾ പലതും ഇനിയും വൃത്തിയാക്കാൻ ഉണ്ട്. കോന്നി നഗരത്തിലെ ഓടകളിൽ ഉള്ള ദ്വാരങ്ങൾ വഴിയാണ് പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടക്കുള്ളിൽ ഉപേക്ഷിക്കുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ അടക്കം ഈ മാലിന്യത്തിൽ ഉണ്ട്. എന്നാൽ ഈ മാലിന്യം പിന്നീട് നീക്കം ചെയ്യുന്നതിന് ആരും തയ്യാറാകുന്നില്ല. ഇതിനാൽ തന്നെ മാലിന്യം ഒഴുകിപ്പോകാതെ കെട്ടി കിടക്കുകയാണ് . കെ എസ് റ്റി പി റോഡ് നിർമ്മാണ കാലാവധി അവസാനിച്ചു എന്നാണ് അറിയുന്നത്. എങ്കിൽ ഇത് ആര് വൃത്തിയാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഒരു ചെറിയ മഴ പെയ്താൽ പോലും കോന്നി നഗരത്തിൽ നിറയുന്ന മഴ വെള്ളം ഓടയിൽ കൂടി…
Read Moreമണ്ണാറകുളഞ്ഞി കോന്നി റോഡ്: നിർമ്മാണ പ്രവർത്തികൾ ഉടന് പൂര്ത്തീകരിക്കണം : എം എല് എ
konnivartha.com:പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണ്ണാറകുളഞ്ഞി മുതൽ കോന്നിവരെയുള്ള റീച്ചിൽ പൂർത്തീകരിക്കുവാനുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടേയും യോഗം വിളിച്ചു ചേർത്തു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മതിൽ പൊളിച്ചു നൽകിയ ഇളകൊള്ളൂര് കത്തോലിക്കാ പള്ളിയുടെ സംരക്ഷണ ഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യമായ എസ്റ്റിമേറ്റ് ബുധനാഴ്ച നൽകമെന്നും KSTP എക്സിക്യൂട്ടിവ് എഞ്ചിനീയർക്കു എം എൽ എ നിർദേശം നൽകി. കോടതി വ്യവഹാരത്തെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാതെ കിടക്കുന്ന മൈലപ്ര രണ്ടാം കലുങ്കിലെ നിർമ്മാണവും മൈലപ്ര ജംഗ്ഷനിലെ കലുങ്കിന്റെ നിർമ്മാണവും കോടതി ഉത്തരവ് ലഭിക്കുന്നതിനനുസരിച്ച് നിർമ്മാണ നടപടികൾ വേഗത്തിലാക്കുന്നതിനു യോഗം തീരുമാനിച്ചു.കോന്നി മാമ്മൂട് ജംഗ്ഷനിൽ പൊളിച്ചു പണിയുന്ന കലുങ്കിന്റെ നിർമാണ പ്രവർത്തി വേഗത്തിൽ…
Read Moreറോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു
റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല . പുതിയ ഓട റോഡിനു മുകളിൽ ആയതിനാൽ റോഡിൽ നിന്നും മഴ വെള്ളവും ചെളി വെള്ളവും ഒഴുകി പോകുന്നില്ല. റോഡിൽ നിന്നും വെള്ളം ഒഴുകുവാൻ ഉള്ള ഓടയുടെ ദ്വാരം റോഡിനും മുകളിൽ ആണ്. ഇതിനാൽ കോന്നി ടൗണിൽ ചെളി വെള്ളം കെട്ടി നിൽക്കുന്നു. എലിയറക്കൽ ഭാഗത്തും ഈ പ്രശ്നം ഉണ്ടായിരുന്നു എങ്കിലും വ്യാപാരികൾ ഇടപെട്ടതോടെ ഓടയ്ക്ക് വീണ്ടും ദ്വാരം അടിച്ചു വെള്ളം ഒഴുക്കികളഞ്ഞു. കോന്നി ടൗണിൽ റോഡിൽ നേരെ ഓടയിലേക്ക് ദ്വാരം ഇട്ടാൽ പ്രശ്നം പരിഹരിക്കാം. കെ എസ് റ്റി പി…
Read Moreകോന്നി എം എല് എ യുടെ നിർദ്ദേശത്തിന് പുല്ല് വില : കെ എസ് ടി പി കോന്നി ടൗണ് ഭാഗത്തെ നിർമാണ പ്രവർത്തികൾ പൂര്ത്തീകരിച്ചില്ല
( ജൂണ് 22 ന് എം എല് എ കെ എസ് ടി പി അധികൃതര്ക്ക് നിര്ദേശം നല്കിയപ്പോള് ഉള്ള ചിത്രം ) konnivartha.com : കോന്നി ടൗണിൽ ഭാഗത്തെ നിർമാണ പ്രവർത്തികൾ ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാര് കെ എസ് ടി പി അധികൃതരോട് കഴിഞ്ഞ ജൂണ് 22 നിർദ്ദേശിച്ചു എങ്കിലും എം എല് എ യുടെ നിര്ദേശം കെ എസ് ടി പി അധികൃതര് തള്ളി കളഞ്ഞു . പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ കോന്നി റീച്ചിന്റെ നിർമാണ പുരോഗതി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തിയ ശേഷമാണ് ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് നിര്ദേശം നല്കിയത് .…
Read More