കോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കും .കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോയിൽ നിന്നും 20 മിനിറ്റ് ഇടവേളകളിൽ മെഡിക്കൽ കോളേജിലേക്ക് ചെയിൻ സർവ്വീസ് ആരംഭിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു . ജില്ലയിലെ എല്ലാ ഗ്രാമീണ മേഖലയേയും ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. അഡ്വ.കെ.യു. ജനീഷ് കുമാറിന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്നും കോളേജ് ബസ് നല്‍കുവാനും തീരുമാനിച്ചു.   മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.മുരിങ്ങമംഗലം- വട്ടമൺ- പയ്യനാമൺ 4.6 കിലോമീറ്റർ റോഡ് വികസിപ്പിക്കും.225 ആളുകളുടെ വസ്തുവാണ് ആകെ ഏറ്റെടുക്കേണ്ടത്.ഇതിൽ തർക്കമുള്ള 6 പേരുടെ വസ്തു ലാൻ്റ് അക്വസിഷൻ നടപടി നടത്തി ഏറ്റെടുക്കും.197 വസ്തുവിൻ്റെ…

Read More