konnivartha.com: കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്അനി സാബു തോമസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയ കുമാർ, കെഎസ്ആർടിസി കോന്നി സ്റ്റേഷൻ മാസ്റ്റർ അജിത്ത്, ശ്യം ലാൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 08.40 ന് പത്തനംതിട്ട നിന്നും പ്രമാടം , പൂങ്കാവ്, ളാക്കൂർ , ചേരിമുക്ക് , കോന്നി വഴി മെഡിക്കൽ കോളേജിലേക്കാണ് സർവീസ്.വൈകിട്ട് 5.10 ന് കോന്നി , കൂടൽ വഴി പത്തനാപുരത്തിനും സർവീസ് നടത്തും.
Read Moreടാഗ്: ksrtc konni depo
കോന്നി കെഎസ്ആർടിസി: പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു
konnivartha.com: കോന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സ്‌റ്റേഷനിലേക്ക് ബ്രാൻഡ് ന്യൂ 9 എം ഓർഡിനറി ബസ്. പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു.കോന്നി- മെഡിക്കൽ കോളജ് – പത്തനംതിട്ട-പത്തനാപുരം റൂട്ടിൽ രാവിലെ 7.15ന് ആരംഭിച്ച് രാത്രി 7.10ന് അവസാനിക്കുന്ന വിധത്തിൽ 14 ട്രിപ്പാണ് നടത്തുക. കോന്നി സ്റ്റേഷനിൽ നിന്ന് രാവിലെ 7.15ന് പുറപ്പെടും. ആനകുത്തി വഴി മെഡിക്കൽ കോളജി ലെത്തും. അവിടെ നിന്ന് 7.45ന് ആനകുത്തി, കോന്നി, കുമ്പഴ വഴി പത്തനംതിട്ടയ്ക്കു പോകും. 8.40ന് പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ട് പ്രമാടം, പൂങ്കാവ്, ളാക്കൂർ, കോന്നി വഴി മെഡിക്കൽ കോളജ്. തിരികെ 9.50ന് കോന്നി വഴി പത്തനംതിട്ടയിലേക്ക്. 11ന് ഇതേ റൂട്ടിലൂടെ തിരിച്ച് മെഡിക്കൽ കോളജിലെത്തും. 11.50ന് മെഡിക്കൽ കോളജിൽ നിന്നാരംഭിച്ച് ഇതേ റൂട്ടിലൂടെ പത്തനംതിട്ട യിലേക്കു പോകും. അവിടെ നിന്ന് 12.40ന് പുറപ്പെട്ട് മെഡിക്കൽ…
Read Moreകെ എസ് ആർ ടി സി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ ആരംഭിച്ചു
konnivartha.com: : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു.കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും, കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ റോഡ് തകർന്നു കിടന്നതിനെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം തണ്ണിത്തോട് കരിമാൻതോട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല. 2023 ഫെബ്രുവരിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിക്കുകയും 2023 മാർച്ച് മുതൽ കരിമാൻതോട് തൃശ്ശൂർ സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. സർവീസ് ആരംഭിച്ച എങ്കിലും ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കാത്തതിനെ തുടർന്ന് സർവീസ് നിന്നു പോവുകയായിരുന്നു. കഴിഞ്ഞമാസം എംഎൽഎ ഇക്കാര്യം വീണ്ടും നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും…
Read Moreകോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ട് അപകടം
konnivartha.com: കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുവശം എത്തി റോഡ് ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ് പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ് വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട് . ഇന്ന് രാവിലെ ആണ് സംഭവം .കോന്നി ഊട്ടുപാറ കെ എസ് ആര്‍ ടി സി ബസ്സ് ആണ് അപകടം ഉണ്ടാക്കിയത് . ഡിപ്പോയില്‍ ഹാൻ ബ്രെക്ക് ഇട്ടു വെച്ചിട്ട് ഡ്രൈവര്‍ ഡിപ്പോയിലെക്ക് പോയി . .ഇത് അയഞ്ഞതോടെ ബസ്സ് ഉരുണ്ടു . പാര്‍ക്ക് ചെയ്ത കെ എസ് ആര്‍ ടി സി ബസ്സ് ആണ് തനിയെ ഉരുണ്ടു പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയും കടന്നു അപ്പുറം ഉള്ള കടയുടെ മുന്നില്‍ ഉള്ള റോഡ് ബാരിക്കേഡ് തകര്‍ത്തു നിന്നത് . ഈ സമയം നിരവധി…
Read More