ശബരിമല മകരവിളക്ക്: പ്രത്യേക പാക്കേജുമായി കെ എസ് ആര്‍ ടി സി

  konnivartha.com; മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു പമ്പയില്‍ എത്തി ശബരിമല ദര്‍ശന ശേഷം മടങ്ങി എത്തുന്ന തരത്തില്‍ ആണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴിന് കൊല്ലത്ത് നിന്നും ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂര്‍, നിലയ്ക്കല്‍ ക്ഷേത്രങ്ങള്‍ വഴി പമ്പയില്‍ എത്തിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി എത്തുന്ന യാത്രക്ക് 490 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 16 , 22, 29 ദിവസങ്ങളിലാണ് യാത്ര. നവംബറില്‍ ഉല്ലാസ യാത്രകളും മൂകാംബിക, ഗുരുവായൂര്‍ തീര്‍ത്ഥാടന യാത്രകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് വാഗമണ്‍, റോസ്മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകള്‍ നടത്തും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന വാഗമണ്‍ യാത്ര രാത്രി 10.30ന് മടങ്ങി എത്തും. ഉച്ചഭക്ഷണം ഉള്‍പ്പടെ…

Read More