കെ.എസ്.ഇ.ബി കുടിശിക ഒടുക്കല്‍;സമയപരിധി 31 ന് അവസാനിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 നെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് കുടിശിക ഒടുക്കുന്നതിന് നല്‍കിയിരുന്ന സമയപരിധി ഈ മാസം 31 ന് അവസാനിക്കും. മാര്‍ച്ച് 2020 മുതല്‍ കറന്റ് ചാര്‍ജ് ഒടുക്കാത്ത ഉപഭോക്താക്കള്‍ ഈ മാസം 31 ന് മുന്‍പ് അടുത്തുളള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലോ കെ.എസ്.ഇ.ബി മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ ലൈനായോ തുക അടയ്ക്കേണ്ടതാണ്. 2021 ജനുവരി ഒന്നു മുതല്‍ കറന്റ് ചാര്‍ജ് കുടിശിക നിലനില്‍ക്കുന്ന ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ ഇനിയൊരറിയിപ്പ് കൂടാതെ വിഛേദിക്കുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Read More