കെ.എസ്.ടി.പിയുടെ പണികള്‍ കാരണം എം.സി റോഡില്‍ ഇടിഞ്ഞില്ലം, പെരുന്തുരുത്തി, മുത്തൂര്‍, കുറ്റൂര്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ വന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യു, നഗരസഭ, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധ നടത്തുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കെ.എസ്.ടി.പി റോഡുപണിയുമായി ബന്ധപ്പെട്ട് എം.സി റോഡിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റൂര്‍-മുത്തൂര്‍ റോഡിന്റെ ആരംഭ ഭാഗത്തെയും തിരുവല്ല കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെ.എസ്.ടി.പിക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്കി. തോട്ടഭാഗം-മല്ലപ്പള്ളി, തോട്ടഭാഗം-ചങ്ങനാശേരി റോഡുകളിലെ ഓടകള്‍ ശുചിയാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ക്കായി റോഡ് മുറിക്കേണ്ട സ്ഥലങ്ങള്‍ മുന്‍കൂട്ടി പി.ഡബ്ല്യു.ഡി അധികൃതരെ അറിയിക്കണം. റോഡു പണി പൂര്‍ത്തിയായതിനുശേഷം റോഡ്…
Read More