സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു

konnivartha.com: സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്ന് നീക്കുകയും ചെയ്തു. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

Read More

റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക

  konnivartha.com: റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി .ഏതെങ്കിലും ഒരു മണ്ഡലം ഒഴിഞ്ഞേ തീരൂ . രാഹുൽ ഗാന്ധി ദേശീയ നേതാവായതിനാൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം.ഇതിനാല്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ഉള്ള തീരുമാനം എടുക്കേണ്ടി വരും .അങ്ങനെ എങ്കില്‍ വയനാട്ടില്‍ ഉപ തിരഞ്ഞെടുപ്പ് വരും .   രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും . എം പിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നു . വയനാട്ടില്‍ ഉപ തെരഞ്ഞെടുപ്പ് വന്നാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കും . രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും

Read More

കോന്നി മുന്‍ എം എല്‍ എ പി ജെ തോമസ്‌ (98) നിര്യാതനായി

  konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ്‌ (98)അന്തരിച്ചു. റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു  .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് . ഭൗതിക ശരീരം നാളെ (തിങ്കൾ ) രാവിലെ 10 മണിക്ക് കോന്നി കോൺഗ്രസ്‌ ഭവനിൽ പൊതുദർശനത്തിനായി എത്തിക്കുമെന്നു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു   കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്. 3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു…

Read More