കോഴിക്കോട് ജില്ലാ കളക്ടറുടെ അറിയിപ്പ് ( 16/09/2023)

  konnivartha.com: സെപ്റ്റംബർ 18 മുതൽ 23 (23/09/23) വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തേണ്ടതാണ് എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു . അനാവശ്യ ആശങ്കയുടെ ആവിശ്യമില്ല നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ  അനാവശ്യമായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്ന വ്യാജ വാർത്തകൾ, സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്, ഇത്തരം പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.ആധികാരിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

Read More