കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണ് നടപടി . ഫയർഫോഴ്സിന് തീ അണയ്ക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു. കെട്ടിടത്തിന് മുകളിലേക്ക് കയറാൻ പ്രയാസം നേരിട്ടതാണ് തീ നിയന്ത്രണ വിധേയമാക്കാൻ വൈകിയത്.കെട്ടിട നിർമാണത്തിലെ അശാസ്ത്രീയ ഘടനയാണിത് കാരണം. കെട്ടിടത്തിലെ പല ഭാഗത്തും തകർച്ച നേരിടുന്നുണ്ട് എന്നുള്ള കാര്യം അന്വേഷണ പരിധിയില്‍ വരും .കേരളത്തിലെ പഴക്കം ചെന്ന വ്യാപാര കെട്ടിടങ്ങളെ സംബന്ധിച്ച് ഒരന്വേഷണം പോലും നടക്കുന്നില്ല .അത്യാഹിതം സംഭവിക്കുമ്പോള്‍ മാത്രം ആണ് വിവിധ വകുപ്പുകള്‍ ഉണരുന്നത് എന്ന ആക്ഷേപം നിലനില്ക്കുന്നു . വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞാണ് നിയന്ത്രണവിധേയമാക്കിയത് . കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം…
Read More