വികസന മികവിന്റെ 10 വര്‍ഷം: മാത്യു ടി തോമസ് എംഎല്‍എ :ആനിക്കാട് വികസന സദസ് സംഘടിപ്പിച്ചു സംസ്ഥാനം വികസനത്തില്‍ മുന്നേറിയ കാലമാണ് കഴിഞ്ഞ 10 വര്‍ഷമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. നൂറോന്മാവ് സെന്റ് മേരീസ് മലങ്കര സിറിയന്‍ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആനിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം ഉള്‍പ്പെടെ പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ സാധ്യമാക്കി. ചരക്കു നീക്കത്തിന് വേഗത ഉണ്ടാക്കുന്നതിന് വിഴിഞ്ഞം തുറമുഖം, ക്ഷേമ പെന്‍ഷന്‍, ലൈഫ്, അതിദാരിദ്ര നിര്‍മാര്‍ജനം തുടങ്ങി എല്ലാ മേഖലയിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. കിഫ്ബി ഫണ്ടിലൂടെ സ്‌കൂള്‍, ആശുപത്രി, റോഡ് എന്നിവ മെച്ചപ്പെടുത്തി. 83 കോടി രൂപ അനുവദിച്ച തിരുവല്ല-മല്ലപ്പള്ളി റോഡില്‍ സ്ഥലമെടുപ്പും മല്ലപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ 50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നു.…
Read Moreടാഗ്: kozhencherry
കോഴഞ്ചേരി പാലം മാര്‍ച്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കണം : മന്ത്രി വീണാ ജോര്‍ജ്
konnivartha.com : കോഴഞ്ചേരി പാലം നാടിന്റെ സ്വപ്നമാണെന്നും അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ വീണാ ജോര്‍ജ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും വേഗം തടസങ്ങള്‍ നീക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാരാമണ്‍ കരയില്‍ ആറ് പേരാണ് സ്ഥലം വിട്ടു നല്‍കിയത്. 2017 ലെ ബജറ്റിലാണ് കോഴഞ്ചേരി പുതിയ പാലം നിര്‍മ്മാണം ഉള്‍പ്പെടുത്തിയത്. 2018 കാലയളവില്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പ്രളയവും തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും നിര്‍മ്മാണത്തെ തടസപെടുത്തിയിരുന്നു. കോഴഞ്ചേരി പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, ചെറുകോല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാണ്. നിലവിലെ വീതി കുറഞ്ഞ പാലത്തില്‍ പലപ്പോഴും ഗതാഗതം കുരുക്കാകുന്ന സാഹചര്യത്തില്‍ സമാന്തരമായ മറ്റൊരു പാലം ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു കേസ് ഉണ്ടായിരുന്നു.…
Read More