കോഴഞ്ചേരി പുതിയ പാലം;അപ്രോച്ച് റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: കോഴഞ്ചേരി പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി പോസ്റ്റ് ഓഫീസ് നില്‍ക്കുന്ന സ്ഥലം പൊതുമാരമത്ത് വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ട്. റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. ചില ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഈ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പത്തനംതിട്ട റിംഗ് റോഡിന്‍റെ സൗന്ദര്യവത്കരണത്തിനും നടപ്പാത നിര്‍മാണത്തിനുമായി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണയത്തിനായുള്ള…

Read More