കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം ചേർന്നു. അരുവാപ്പുലം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾക്ക് യോഗം രൂപം നല്കി . എല്ലാ വാർഡുകളിലും സന്നദ്ധ സേന പ്രവർത്തകരെ സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.എല്ലാ വാർഡുകളിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി. ഹോമിയോ ആയുർവേദ മരുന്നുകൾ എല്ലാ വാർഡുകളിലും വിതരണം ചെയ്യുന്നുണ്ട് . വാർഡ്തല സമിതിയുടെ ആഭിമുഖ്യത്തിൽ രോഗികൾക്കും രോഗബാധിതരുടെ കുടുംബാംഗങ്ങൾക്കും ഭക്ഷണം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നൽകുന്നത് കൃത്യമായി നടക്കുന്നുണ്ട്. അഞ്ച് വാർഡുകൾ കേന്ദ്രമാക്കി വാക്സിനേഷൻ ക്യാമ്പുകൾ ചിട്ടയായി നടത്തിവരികയാണ്. ആവണിപ്പാറ ആദിവാസി കോളനിയിൽ മെയ്…
Read More