വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്നവര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്നവര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്ന 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. ജില്ലയിലെ ഏഴ് പ്രധാന ആശുപ്രതികളിലും ഒമ്പത് ബ്ലോക്ക്തല സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി(പഞ്ചായത്ത് സ്റ്റേഡിയം- കോഴഞ്ചേരി), പത്തനംതിട്ട ജനറല്‍ ആശുപത്രി (സെവന്‍ത് ഡേ ഹൈസ്‌കൂള്‍), അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി (തിരുവല്ല ഡയറ്റ്), കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം, തുമ്പമണ്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം,…

Read More