കോന്നിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

https://www.facebook.com/www.konnivartha/photos/a.1004233302981586/4224810634257154/ കോന്നിയില്‍ കോവിഡ് ടെസ്റ്റ് നടത്തണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൗണില്‍ ചുമട്ടുതൊഴിലാളിയായും, ഓട്ടോറിക്ഷാ തൊഴിലാളിയായും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോന്നിയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. കോവിഡ് സ്ഥിരീകരിച്ച യുവാവിന് കോന്നി ടൗണില്‍ തൊഴില്‍ സംബന്ധമായ വ്യാപക സമ്പര്‍ക്കമാണ് ഉള്ളത്. കോന്നി ടൗണിലെ ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവരൊക്കെ ആശങ്കയിലാണ്. അടിയന്തിരമായി കോവിഡ് പരിശോധന ഇവര്‍ക്കിടയില്‍ നടത്താന്‍ ഡിഎംഒ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

Read More