കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കി: ഡി.എം.ഒ

  konnivartha.com : കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഐ.സി.എം.ആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുളള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും ഇതേപറ്റി ഏതെങ്കിലും പരാതിയുളളവര്‍ക്കും അപ്പീല്‍ സമര്‍പ്പിക്കാനുളള അവസരം ഉണ്ട്. അപ്പീലിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ സെന്ററുകള്‍ വഴി അപ്പീലിനുളള അപേക്ഷ സമര്‍പ്പിക്കണം. ഇ- ഹെല്‍ത്ത് കോവിഡ് -19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴിയാണ് മരണ നിര്‍ണയത്തിനും, സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/death info) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പു വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍…

Read More