കോവിഡ് ബാധ: ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു

    മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് ക്വാറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 33 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഈ പ്രദേശം ക്ലസ്റ്റര്‍ ആയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) റിപ്പോര്‍ട്ട് ചെയ്തിനെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ജില്ലയില്‍ രോഗ വ്യാപനം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മറ്റു ക്വാറികളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതു നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പുറത്തിറക്കി: 1) ക്വാറികളില്‍ എത്തുന്ന വാഹങ്ങളുടെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം. 2) ക്വാറികളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി എത്തി ചേരുന്ന ഡ്രൈവര്‍മാര്‍ക്കും വാഹനതൊഴിലാളികള്‍ക്കും വിശ്രമിക്കുന്നതിന് പ്രത്യേക സൗകര്യം ക്വാറി ഉടമകള്‍ സജ്ജമാക്കണം. ഇവര്‍ ഒരു കാരണവശാലും ക്വാറി തൊഴിലാളികളുമായോ…

Read More