കോവിഡ് മാനദണ്ഡങ്ങള്‍ : പത്തനംതിട്ട ജില്ലയില്‍ കര്‍ശനമാക്കി

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കണ്‍വന്‍ഷനുകള്‍, ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍, വിവാഹം മറ്റ് ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ പ്രദേശത്തെ ചുമതലയിലുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തി പ്രവര്‍ത്തിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പ്രദേശങ്ങളുടെ അതിര്‍ത്തികളില്‍ ബാനറുകളോ പോസ്റ്ററുകളോ ഉപയോഗിച്ച് അറിയിപ്പ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും, കണ്ടെയ്ന്‍മെന്റ് സോണുകളാക്കുന്ന മുറയ്ക്ക് ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികളെ അറിയിക്കുന്നതിന് പോലീസിനും നിര്‍ദേശം നല്‍കി. മഞ്ഞനിക്കര, മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍…

Read More