കോന്നി വാര്‍ത്ത ഡോട്ട് കോം : മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെൻറിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അത് മുന്നിൽ കണ്ട് പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്. 490 ഓക്സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികൾക്കായി സജ്ജമാക്കുന്നത്. ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമായിട്ടുണ്ട്. നിർമ്മാണ കേന്ദ്രങ്ങളിൽ 500…
Read More