കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ : 20/05/2021 കുടുംബശ്രീ ചെയിന്‍ കോളിലൂടെ സേവനം നല്‍കിയ് 11,763 പേര്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധ, അവബോധ പദ്ധതിയായ ചെയിന്‍ കോളിലൂടെ വ്യാഴാഴ്ച്ച(മേയ് 20) ഉച്ചവരെ നല്‍കിയത് 11,763 പിന്തുണ സഹായങ്ങള്‍. ടെലിഫോണിലൂടെ ഓരോ കുടുംബത്തേയും ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കുക, കോവിഡ് പ്രതിരോധ അവബോധം നല്‍കുന്നതോടൊപ്പം അവശ്യ സഹായങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ പറഞ്ഞു. കുടുംബശ്രീ സിഡിഎസുകള്‍ അവയ്ക്ക് കീഴിലുള്ള എഡിഎസ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കൈമാറും. എഡിഎസ് അംഗങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണിലൂടെ ബോധവല്‍ക്കരണം നടത്തും. അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍…
Read More