സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട: 521

  സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ചത് 19 മരണങ്ങളാണ്. 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5131 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോ​ഗബാധ സ്ഥിരീകരിച്ചവരിൽ 22 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 91,931 സാമ്പിളുകൾ പരിശോധിച്ചു. 6,653 പേർ രോ​ഗമുക്തി നേടി. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.…

Read More