പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിങ്കളാഴ്ച 5930 പേർക്ക് കോവിഡ്, 7836 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളവർ 94,388; മൂന്നു പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 5930 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂർ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസർഗോഡ് 295, പാലക്കാട് 288, കണ്ണൂർ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജൻ (45), കല്ലിയൂർ സ്വദേശിനി മായ (40), പൂവാർ സ്വദേശി രവീന്ദ്രൻ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണൻ (89), തിരിച്ചെന്തൂർ സ്വദേശി പനീർസെൽവം (58), കൊല്ലം വാടി…

Read More