കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാപോലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വല്‍ക്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഈ മാസം 31 ന് 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളാ പോലീസില്‍നിന്നും പടിയിറങ്ങുന്ന ജില്ലാപോലീസ് മേധാവി കെ.ജി സൈമണിന് ജില്ലാപോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പു ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. എല്ലാ മേഖകളിലും ആധുനിക വല്‍ക്കരണം കേരളാപോലീസില്‍ പ്രകടമായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി കേസ് അന്വേഷണത്തിലും പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കപ്പെടുകയാണ്. പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിക്ക് കയറിയ കെ.ജി സൈമണ്‍, കേസുകളുടെ അന്വേഷണത്തില്‍ സര്‍വിസിന്റെ തുടക്കം മുതല്‍ ഇതുവരെ കൗതുകവും ത്വരയും നിലനിര്‍ത്തി. അതിന്റെ തെളിവാണ് കൂടത്തായി കൂട്ടക്കൊല കേസുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചത്. സ്വയം ആര്‍ജിച്ചെടുത്ത കഴിവും പൊലീസിലെ പുത്തന്‍ സാങ്കേതികത്വവും…
Read More