ജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി

കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ്‌ കോന്നി യ്ക്ക് നല്‍കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ്‍ മേഖലയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത്‌ നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…

Read More

ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു

ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു ആദി ദ്രാവിഡ ജനതയുടെ വിശ്വാസത്തില്‍ കോലങ്ങള്‍ പന്ത വെളിച്ചത്തില്‍ കളം നിറഞ്ഞാടുമ്പോള്‍ ദേവീ ദേവ ഭാവങ്ങള്‍ ഐശ്വര്യം നിറയ്ക്കുന്നു .അന്യമായിക്കൊണ്ടിരിക്കുന്ന കോലകലാ രൂപങ്ങള്‍ തനിമ ചോര്‍ന്നു പോകാതെ അരുവാപ്പുലം ഗ്രാമീണ കലാവേദി പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നു ദേശത്തുടിയിലൂടെ . പാക്കനാര്‍ ക്കോലം ,മറുതാക്കോലം ,യക്ഷി ക്കോലം ,ഗന്ധര്‍വ്വന്‍ ക്കോലം ,ഖണ്ടാ കര്‍ണ്ണ ക്കോലം ,എന്നിവ അസുര വാദ്യ അകമ്പടിയോടെ കളം നിറഞ്ഞാടും .നാടന്‍ പാട്ടുകള്‍ കൂടി ഇഴ ചേരുമ്പോള്‍ അരുവാപ്പുലം വിക്രമന്‍ നായരും സംഘവും അവതരിപ്പിക്കുന്ന ദേശത്തുടി കരകള്‍ കൈതാളത്തില്‍ ഏറ്റു വാങ്ങുന്നു .പുതുതലമുറയ്ക്ക് വേഷ പകര്‍ച്ചയും,വായ്ത്താരിയും, ഈണവും, താളവും പകര്‍ന്നു നല്‍കുമ്പോള്‍ ഒരുക്കങ്ങള്‍ കാണാം .അരുവാപ്പുലം എള്ളാം കാവ് ശ്രീ മഹാ ദേവര്‍ ക്ഷേത്ര ത്തില്‍ ഫെബ്രുവരി പതിനൊന്നാം തീയതി ദേശത്തുടി അരങ്ങില്‍…

Read More

ഒരു ദിവസ വിനോദ സഞ്ചാര കേന്ദ്രത്തിലൂടെ മനസ്സിനെ വിടാം

കോന്നി, പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി യാത്ര എറണാകുളം , കോട്ടയം, ഇടുക്കി , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം ജില്ലക്കാർക്ക് എറ്റവും അനുയോജ്യമായ ഒരു വൺഡെ പിക്‌നിക് പ്ലാൻകോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശിമനോഹരമായ വനമേഖല കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല .അതിരാവിലെ 6 മണിക്ക് കോന്നി എത്തുക .കോന്നി ഇക്കോ ടൂറിസം കേന്ദ്രം തുറക്കുവാന്‍ രാവിലെ 9 മണി യാകും .അതിനാല്‍ നേരെ അടവി കുട്ടവഞ്ചി സവാരിക്ക് പോകാം .അവിടെ എത്തുമ്പോള്‍ കുട്ടവഞ്ചി സവാരിയ്ക്ക്‌ വേണ്ടി സമയം ആകും .ഇവിടെ നിന്നും നേരെ കോന്നി ആനകൂട്‌ .ശേഷം രണ്ടു വഴി മുന്നില്‍ ഉണ്ട് .കോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി മനോഹരമായ വനമേഖല കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല വനമേഖല…

Read More

ഓണം ….. ആശംസകള്‍…..

  പമ്പയൊഴുകി പടരും വഴിയില്‍  കുളിരല നിറയും മണിമലനദിയും അച്ചന്‍കോവില്‍ നദിയുടെ പുളിനങ്ങള്‍ താണ്ടി പൂര്‍ണതതേടി കക്കാട്ടാർ ഒഴുകുന്നു വന്നണഞ്ഞു പത്തനംതിട്ടയുടെ ഓണം ….. ആശംസകള്‍……

Read More

അറബ് രാജ്യങ്ങളില്‍ ജീവിതം സുരക്ഷിതമല്ല : പ്രവാസികള്‍ക്ക് മടക്ക യാത്ര അനിവാര്യം

സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ “പ്രവാസം” എന്നും പറയുന്നു. ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അന്യ രാഷ്ട്രങ്ങളില്‍ അഥവാ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് . പ്രവാസികളുടെ ജീവിതത്തിൽ ഒട്ടും തിളക്കമില്ലാത്ത ദിനങ്ങള്‍ കടന്നു വരുന്നതിന്‍റെ സൂചനകള്‍ കാണുന്നു .ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടറിഞ്ഞ് നാല് അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പോലും ഉപേക്ഷിച്ചു .മലയാളികള്‍അടക്കമുള്ള പ്രവാസികളെ കാര്യമായി ബാധിക്കുന്ന വിഷയം ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഗള്‍ഫ്‌ ജീവിത രീതികളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നു . വിദേശത്ത് പണിയെടുക്കുന്ന ഓരോ പ്രവാസിയും നാട്ടില്‍ അണയാന്‍ ആഗ്രഹിക്കുന്നു .അധികാരികള്‍ വിസ്മരിക്കപ്പെടുന്ന പ്രവാസി പ്രശ്നങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു . അഞ്ചും ആറും വർഷം കഴിഞ്ഞും ഉറ്റവരെയും ഉടയവരെയും കാണാൻ…

Read More

ലോക പരിസ്ഥിതി ദിനത്തില്‍ സഹപാഠികള്‍ക്ക് നല്‍കാന്‍ ചക്ക കുരുവുമായി വിദ്യാര്‍ത്ഥിനി

ഒരു ചക്ക കുരു കുഴിച്ചിട്ടാല്‍ അത് വളര്‍ന്നു പന്തലിച്ച് മരമായി  ചക്കകള്‍ കിട്ടുകയും അത് ഭക്ഷിച്ചാല്‍ അനേക രോഗങ്ങള്‍ മാറുമെന്നും എന്നുള്ള സന്ദേശം നല്‍കികൊണ്ട്  ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സഹപാഠികള്‍ക്ക് നല്ല നാടന്‍ വരിക്ക പ്ലാവിന്‍റെ ചക്ക കുരു നല്‍കുന്നു.കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി എസ്സിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അഗ്നി ആഗ്നസ് ജയന്‍ ആണ് കൂട്ടുകാര്‍ക്ക് ചക്കകുരു നല്‍കുന്നത് .കോന്നി അരുവാപ്പുലത്ത് അക്കരകാലാ പടിയില്‍ ഉള്ള വീട്ടു പറമ്പിലെ പ്ലാവില്‍ നിന്നും വീണ പഴുത്ത വരിക്ക ചക്കയുടെ കുരുവാണ് വിദ്യാര്‍ത്ഥിനി ശേഖരിച്ചത് .ഇവയെല്ലാം കൂട്ടുകാര്‍ക്ക് നല്‍കുകയും ചക്ക വിശേഷം കൂട്ടുകാര്‍ക്ക് പറഞ്ഞു നല്‍കുകയും ചെയ്യും .

Read More

സംസ്ഥാനത്ത്  ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍

  കേരളത്തില്‍ ജൂണ്‍ 14 മുതല്‍ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മത്‌സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനു പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക യോഗം വിളിക്കണം. കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഇത്തവണ 17 പ്രത്യേക ബോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറെനാളത്തെ ആവശ്യമായ മറൈന്‍ ആംബുലന്‍സ് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുകയാണ്. ആംബുലന്‍സ് നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നല്‍കിക്കഴിഞ്ഞു. മറൈന്‍ സ്‌റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്‌സ്യതൊഴിലാളികളിലെ മിടുക്കരെ ലൈഫ് ഗാര്‍ഡുമാരായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന ബോട്ടുകള്‍…

Read More

 മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം

മഴയെ സ്നേഹിക്കുന്നവര്‍ക്ക് മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹം ചൊരിഞ്ഞ വന മേഖല .ഇത് പത്തനംതിട്ട ജില്ലക്ക് സ്വന്തമാണ് .സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലെ മലയോര ജില്ലക്ക് അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു .5 ദിവസത്തെ വിനോദ സഞ്ചാരത്തിനു പറ്റിയ ഇടമായി പത്തനംതിട്ട ജില്ല മാറി കഴിഞ്ഞു. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.വടക്ക് കോട്ടയം ജില്ലയും തെക്ക് കൊല്ലം ജില്ല,കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും,പടിഞ്ഞാറു ഭാഗം ആലപ്പുഴ ജില്ലയും അതിര് കാക്കുമ്പോള്‍ ശബരിമല കാടുകളുടെ പുണ്യവും പേറി പമ്പഒഴുക്കുന്നു , പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലയില്‍ നിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്‍റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ…

Read More

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ല

സ്വന്തം വീടും നാടും രാജ്യവും ഒക്കെ വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്‍റെ അവധികാലം കുടുംബവും ഒത്തു സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്‍റെ പാത്രത്തില്‍ തലയിട്ടു ആഹാരക്രമം തീരുമാനിക്കാന്‍ ആരെയും അനുവദിക്കില്ല എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം പറഞ്ഞു. ബീഫ് നിരോധനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണങ്കില്‍ പ്രവാസികള്‍ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിതീരും. അതിനു രാഷ്ട്രീയ, വര്‍ഗീയ ഭേദമന്യേ എല്ലാ പ്രവാസി സംഘടനകളും ഒത്തൊരുമിപ്പിച്ചു ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രവാസി മലയാളിമുന്നണി മുന്നിട്ടിറങ്ങുമെന്ന് പ്രവാസി മലയാളി മുന്നണി നേതാക്കളായ ജയിംസ് കൂടല്‍, സാജന്‍ കുര്യന്‍, ജെജി മാത്യു ,വിപിന്‍ രാജ്, ഉമ്മച്ചന്‍ കലമണ്ണില്‍ എന്നിവര്‍ പറഞ്ഞു

Read More

ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോള്‍ അപാര്‍ട്ട്മന്‍െറിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാര്‍ട്ട്മന്‍െറിലെ സി.സി.ടി.വി കാമറകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിന്‍െറയും വെടിയുതിര്‍ക്കുന്നതിന്‍െറയും ദൃശ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അഞ്ജലിയുടെ രക്ഷിതാക്കള്‍ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് അഞ്ജലി സ്വകാര്യ കമ്പനിയില്‍ ജോലി ആരംഭിച്ചത്

Read More