രാജ്യത്താദ്യമായി കേരളത്തിൽ നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പാക്കുന്നു

  രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് ഗുണനിലവാരം ഉറപ്പാക്കി സംസ്ഥാനത്തെ നൈപുണ്യ വികസന ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ തൊഴിലും നൈപുണ്യവും വകുപ്പിന്…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 17/10/2025 )

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയിലെ വ്യാപാരി വ്യവസായികളുടെ യോഗം 22/10/2025 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു

  konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- വള്ളിയാകുളം, 5-ചക്കാട്ടുപടി, 8-വായ്പൂര്, 9- വടക്കേമുറി, 10-പുല്ലുകുത്തി, 12-പൂവമ്പാറ. പട്ടികജാതി സ്ത്രീ സംവരണം: 14-മാരിക്കല്‍ പട്ടികജാതി സംവരണം: 1-നല്ലൂര്‍പ്പടവ് കവിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ഐക്കുഴി, 4-നാഴിപ്പാറ, 6-മത്തിമല, 9- തോട്ടഭാഗം, 10- മനയ്ക്കച്ചിറ, 14-ഇലവിനാല്‍ പട്ടികജാതി സ്ത്രീ സംവരണം: 8-ഞാല്‍ഭാഗം പട്ടികജാതി സംവരണം: 13-മാകാട്ടിക്കവല കൊറ്റനാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-പെരുമ്പെട്ടി, 3-ചുട്ടുമണ്‍, 7-വൃന്ദാവനം, 9- തിയ്യാടിക്കല്‍, 10-വെള്ളയില്‍, 14-പുള്ളോലി പട്ടികജാതി സ്ത്രീ സംവരണം: 12-ചാന്തോലില്‍ പട്ടികജാതി സംവരണം: 1-അത്യാല്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സ്ത്രീ…

Read More

വിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് :പത്തനംതിട്ട തിരുവല്ലയില്‍ നടക്കും

  konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും. ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ്…

Read More

ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്ക:അന്താരാഷ്ട്ര മാധ്യമ സമ്മേളനം

  konnivartha.com/ എഡിസൺ, ന്യൂജേഴ്‌സി: ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ന് കടുത്ത ഭീഷണിയും നിയന്ത്രണങ്ങളും നേരിടുകയാണെന്നും അപ്രിയ സത്യങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നില്ലെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ അബിപ്രായപ്പെട്ടു. എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി നീതിയുക്തമായി ജനങ്ങള്‍ക്കു വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് മാധ്യമപ്രവര്‍ത്തനം. അത് ഇന്ന് വലിയ ഭീഷണിയും നിയന്ത്രണങ്ങളും നേരിടുന്നു എന്നു പറഞ്ഞാല്‍ ജനാധിപത്യം തന്നെ ഭീഷണിയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. ”ഇവിടെ ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യപ്പെട്ടു. ലോകം അതിവേഗം മാറുകയാണ്. പ്രിന്റ് മീഡിയയില്‍ നിന്ന് വിഷ്വല്‍ മീഡിയയിലേക്കും ഡിജിറ്റല്‍ മീഡിയയിലേക്കും സോഷ്യല്‍ മീഡിയയിലേക്കും അത് പടര്‍ന്ന്…

Read More

കൊക്കാത്തോട് റോഡിൽ മരം വീണു:ഗതാഗത തടസ്സം

  Konnivartha. Com :കൊക്കാത്തോട് കോട്ടാംപാറ ഈട്ടിമൂട്ടിൽ പടിക്കൽ മാരുതി മരം റോഡിലേക്ക് വീണു. വൈദ്യുതി ലൈനുകൾ പൊട്ടി. വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്നില്ല. കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ കടന്നു പോകാൻ പറ്റാത്ത നിലയിലാണ് മരം കിടക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടുകൂടിയുള്ള മഴയിലും കാറ്റിലും ആണ് മരം നിലം പതിച്ചത്. ഇത് വരെ മരം മുറിച്ചു നീക്കിയിട്ടില്ലയിട്ടില്ല. സമീപം തന്നെ മറ്റൊരു മരവും അപകട സ്ഥിതിയിൽ ആണ്

Read More

പത്തനംതിട്ടയില്‍ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു 

  Konnivartha. Com :കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല -വാർത്താലാപ് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .   പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു .പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാ​ഗതം പറഞ്ഞു .   പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തി . മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു . വിവിധ വിഷയങ്ങളില്‍ പ്രാമുഖ്യ വ്യക്തികള്‍ ക്ലാസ് നയിച്ചു . ബോബി എബ്രഹാം ,ഷാജൻ സി കുമാർ,​ഗോപകുമാർ,സുനിൽ കൃഷ്ണൻ,പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി തുടങ്ങിയവര്‍ സംസാരിച്ചു .…

Read More

PIB to Host Vartalap Regional Media Workshop for Journalists in Pathanamthitta on September 25th

  konnivartha.com: Press Information Bureau, Thiruvananthapuram, under the Ministry of Information and Broadcasting, Government of India, will organize a one-day media workshop, Vartalap, for regional journalists in Pathanamthitta district. The event will be held on September 25th, 2025, at Evergreen Continental, Pathanamthitta, commencing at 10:00 a.m. The workshop will be inaugurated by District Collector Prem Krishnan, with V. Palanichamy, Additional Director General, PIB Kerala-Lakshadweep Region, presiding over the function. Biju Kurian, President, Pathanamthitta Press Club, will deliver the keynote address. George Mathew, Deputy Director, PIB, will deliver the welcome address,…

Read More

അക്ഷയ പത്തനംതിട്ട ജില്ലാ ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  konnivartha.com: അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടിലുള്ള ഫ്രണ്ട്സ് ജനസേവനകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്നാണ് അക്ഷയയുടെ പുതിയ ജില്ലാ ഓഫീസ് ഇനി പ്രവര്‍ത്തിക്കുക. പത്തനംതിട്ട ഹെലന്‍ പാര്‍ക്ക് കെട്ടിടത്തിലാണ് ഓഫീസ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി. എം. ഷംനാദ്, കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ. ജി. ബിനു, പത്തനംതിട്ട വില്ലേജ് ഓഫീസര്‍ കെ. അനീഷ്‌കുമാര്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More