കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം 5.30 pm സിനിമാറ്റിക്ക് ഡാന്‍സ് കോമ്പറ്റീഷന്‍ , 7 pm വണ്‍മാന്‍ ഷോ, 8 pm ആട്ടക്കളം 9 pm മ്യൂസിക്ക് നൈറ്റ്

Read More

ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു

  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയതിൽ എം എസ് വർഗീസിന്‍റെ പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. അടൂർ പ്രകാശ് എം.പി konnivartha.com : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന എം.എസ് വർഗീസ് നടത്തിയ ഇടപെടലുകൾ വിസ്മരിക്കുവാൻ കഴിയില്ലെ ന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ എം.എസ് വർഗീസ് എഴുതിയ ഓർമ്മകുറിപ്പുകളായ ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വനിതകൾക്കായി രണ്ട് വോളിബോൾ അക്കാദമികൾ അനുവദിച്ചതിൽ ഒന്ന് കോന്നിയിൽ നമ്മുടെ സ്റ്റേഡിയത്തിൽ ലഭിക്കുന്നതിനും എം.എസ് വർഗീസ് നടത്തിയ ആത്മാർത്ഥമായ ഇടപെടലും എടുത്ത് പറയേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഖേൽസാഹിത്യ കേന്ദ്ര പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് . കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ…

Read More

കോന്നി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി(30/12/2024)

  konnivartha.com: സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി റെഡ് വാളൻ്റിയർമാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില്‍ 30/12/2024 ല്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 മണി വരെ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു . പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്കും വരുന്ന വാഹനനങ്ങള്‍ മല്ലശ്ശേരിമുക്ക് തിരിഞ്ഞു പൂങ്കാവ് വഴി വകയാര്‍ എത്തി പോകണം . പുനലൂര്‍ പത്തനാപുരം വഴി വരുന്ന വാഹനങ്ങള്‍ വകയാര്‍ തിരിഞ്ഞു പൂങ്കാവ് മല്ലശ്ശേരി റോഡില്‍ പ്രവേശിച്ചു പോകണം എന്ന് കോന്നി എസ് എച് ഒ അറിയിച്ചു

Read More

കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി , ഡിസംബര്‍ 29 ഞായര്‍ ) പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

  കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . (ഇന്നത്തെ പരിപാടി , ഡിസംബര്‍ 29 ഞായര്‍ ) 5.30 pm :കരോക്കെ ഗാനമേള , 6 pm നൃത്തവൈഭവം .8 pm : മ്യൂസിക്കല്‍ മെഗാ നൈറ്റ് . വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.

Read More

മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

  കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു konnivartha.com: മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മൻമോഹൻ സിംഗ് അനുസ്മരണം കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ചു .കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. കോന്നി കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് മെമ്പർ ഗീവർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.കൺവീനർ ബിനുമോൻ ഗോവിന്ദൻ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ, ട്രഷറർ ജി ശ്രീകുമാർ, അഭിലാഷ് കോന്നി, ഐവാൻ വകയാർ, ശ്രീകല നായർ , ബിജു വട്ടക്കുളഞ്ഞി,ചിത്ര രാമചന്ദ്രൻ ,പ്രദീപ് കുമാർ .,ലിജ .ടി ,സിജി മാത്യു എന്നിവർ പ്രസംഗിച്ചു

Read More

കോന്നി ഫെസ്റ്റിൽ നൃത്ത അധ്യാപകരെ ആദരിച്ചു : കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

  konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോന്നി ഫെസ്റ്റിൽ കോന്നി നിയോജക മണ്ഡലത്തിലെ നൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സ്വയം ഊർജ്ജം ഉൾക്കൊള്ളുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇന്നത്തെ ആവശ്യമെന്നും കല ഉള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു കോന്നി കൾച്ചറൽ ഫോറം ചെയർമാൻ ശ്രീ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, പ്രോഗ്രാം കോഡിനേറ്റർ ബിനു കെ സാം’ അനൂ വി സുദേവ് , ഡോ: ഹരിദാസ്, ഗായിക പാർവതി ജഗീഷ് സംഗീതസംവിധായകൻ ജിജോചേരിയിൽ ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ, ജയപ്രകാശ്, ശ്രീകല നായർ ,രാജീവ് മള്ളൂർ ,…

Read More

കോന്നി ഫെസ്റ്റ് (ഡിസംബര്‍ 28 ശനി )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

  കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റില്‍ ഇന്ന് വൈകിട്ട് 3.30 ന് ചിത്ര രചന മത്സരം , 5.30 ന് കൈകൊട്ടിക്കളി , 6.30 ന് കോമഡി ഷോ , രാത്രി എട്ടിന് ഫീല്‍ ഗുഡ് കോമഡി ഷോ ( രാജേഷ് കൊട്ടാരത്തില്‍ , ഹരി ഉതിമൂട് , സുജിത് കോന്നി ) വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.

Read More

കോന്നി ഗ്രീൻ നഗർ റസിഡൻ്റ് അസ്സോസിയേഷൻ വാർഷികം ഡിസംബര്‍  28 ന് 

    konnivartha.com/ കോന്നി:ഗ്രീൻ നഗർ റസിഡൻ്റ്  അസ്സോസിയേഷൻ്റെ പത്താം വാർഷികവും ക്രിസ്തുമസ് പുതുവൽസര ആഘോഷവും,(Magical Winter Night) മാജിക്കൽ വിൻ്റർ നൈറ്റ്  (ഡിസംബര്‍  28 ന് )വൈകുന്നേരം 5.30 മുതൽ  കോന്നി ആർ ടി ഓഫീസിനു സമീപമുള്ള ആർ ആൻ്റ് പി കായിക പരിശീലന  കേന്ദ്രത്തിൽ വെച്ച്നടക്കും. പ്രസിഡൻ്റ്   ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരിയിൽ അധ്യക്ഷത വഹിക്കുന്ന യോഗംകോന്നി ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ്അനി സാബു ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്തംഗം  അജോമോൻ,ബ്ലോക്ക്പഞ്ചായത്തംഗം   തുളസിമണിയമ്മഎന്നിവർവിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിൽവിവിധ മേഖലകളിൽ മുൻനിരയിൽ എത്തിയ പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ,ശോഭ മുരളി എന്നിവർആദരിക്കും. എംസി രാധാകൃഷ്ണൻനായർ ജഗീഷ് ബാബു, , വി .ബി ശ്രീനിവാസൻ,ബീന റേച്ചൽ, നിജു രാജീസ് കൊട്ടാരം എന്നിവർ പ്രസംഗിക്കും. രാത്രി 7 മുതൽ യോഗ സംബന്ധിച്ചുള്ള ക്ലാസിന് ഡോ. സുധീഷ് ആചാര്യ നേതൃത്യം നൽകും.വിവിധ മൽസരങ്ങൾ, സംഗീത സന്ധ്യ എന്നിവയ്ക്ക്…

Read More

സി പി ഐ (എം )പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…

Read More

സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‌ കോന്നിയില്‍ ഇന്ന് കൊടി ഉയരും

  konnivartha.com: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സിപിഐ എം നേടിയ വളര്‍ച്ച ഏറെ അഭിമാനാര്‍​ഹമാണെന്ന് സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും പ്രസ്ഥാനത്തിലേക്ക് വലിയതോതില്‍ ജനവിഭാ​ഗം വന്നു ചേരുന്നു. പാര്‍ടിയുടെ വളര്‍ച്ചയോടൊപ്പം ജില്ലയുടെ വികസന രം​ഗത്തും മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതും ഇക്കാലയളവിലാണ്. 24–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി കോന്നിയില്‍ ശനിയാഴ്ച തുടങ്ങുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ജില്ലാ നേതൃത്വത്തിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പാർടി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ഇക്കാലയളവിൽ അണിചേർന്നു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന് അവയ്ക്ക് പരിഹാരം കണ്ടെത്താനും പാർടി എപ്പോഴും മുന്നിട്ട് പ്രവർത്തിച്ചിട്ടുണ്ട്. 28, 29, 30 തീയതികളിലായി സീതാറാം യെച്ചൂരി ന​ഗറിൽ (വകയാർ…

Read More