കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ട് അപകടം

  konnivartha.com: കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുവശം  എത്തി റോഡ്‌ ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ് പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ്‌ വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട് . ഇന്ന് രാവിലെ ആണ് സംഭവം .കോന്നി ഊട്ടുപാറ കെ എസ് ആര്‍ ടി സി ബസ്സ് ആണ് അപകടം ഉണ്ടാക്കിയത് . ഡിപ്പോയില്‍ ഹാൻ ബ്രെക്ക് ഇട്ടു വെച്ചിട്ട് ഡ്രൈവര്‍ ഡിപ്പോയിലെക്ക് പോയി . .ഇത് അയഞ്ഞതോടെ ബസ്സ്‌ ഉരുണ്ടു .  പാര്‍ക്ക് ചെയ്ത കെ എസ് ആര്‍ ടി സി ബസ്സ്‌ ആണ് തനിയെ ഉരുണ്ടു പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയും കടന്നു അപ്പുറം ഉള്ള കടയുടെ മുന്നില്‍ ഉള്ള റോഡ്‌ ബാരിക്കേഡ് തകര്‍ത്തു നിന്നത് . ഈ സമയം നിരവധി…

Read More

കരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി

      konnivartha.com/ തിരുവനന്തപുരം : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ നേതൃത്വത്തില്‍  ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക്  കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ പുന:ആരംഭിക്കുന്നത് സംബന്ധിച്ചും നിയമ സഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കെ എസ് ആര്‍ ടി സി കോന്നി ബസ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിങ്, ഡ്രയിനെജ്, അമിനിറ്റി സെന്റർ, പൊക്ക വിളക്കുകൾ എന്നീ പ്രവർത്തികൾക്കായി എം…

Read More

കോന്നിയിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപയുടെ ഭരണാനുമതി

  konnivartha.com:കോന്നി നിയോജക മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപ യുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തദ്ദേശ ഗ്രാമീണ റോഡ് വികസന പദ്ധതി , എംഎൽഎ ആസ്തി വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു. 1-മല്ലംകുഴ അമ്പോലിൽ റോഡ് 25 ലക്ഷം 2-ആങ്ങമൂഴി – പായിക്കാട്ടു പടി -മലഭാഗം കുഴിക്കൽ റോഡ് 30 ലക്ഷം 3- ചിറ്റാർ ഫാക്ട്ടറിപ്പടി കൊടിത്തോപ്പ് റോഡ് 15 ലക്ഷം 4- വേടമല കുന്നിട റോഡ് 15 ലക്ഷം 5-വട്ടക്കാലപ്പടി കരിങ്ങാട്ടിൽ ചെറുവള്ളിക്കര റോഡ് 45 6-സ്റ്റേഡിയം…

Read More

കോന്നിയില്‍ മിനി ബൈപാസ് നിര്‍മ്മാണം നടക്കുന്നു

  konnivartha.com: കോന്നിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മിനി ബൈപാസുകൾ എന്ന പേരില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന പഴയ റോഡുകള്‍ വീതി കൂട്ടാതെ തന്നെ ആധുനിക രീതിയില്‍ ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നു . പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നുള്ള രണ്ട് ഉപറോഡുകളാണ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നത് . ടിവിഎം ആശുപത്രി പടിയില്‍ നിന്നും കോന്നി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്നാം ജങ്ഷനിലേക്കും, നാരായണപുരം ചന്തയുടെ സമീപം ഉള്ള റോഡ് ടിവിഎം- വിയറ്റ്നാം റോഡിൽ ബന്ധിപ്പിച്ചുമാണ് മിനി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നത് . എവിടെയും വീതി കൂട്ടാന്‍ കഴിയില്ല . ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്ത്‌ നിന്ന് വന്നാല്‍ പോലും ഗതാഗത ബുദ്ധിമുട്ട് ഉണ്ട് .വലിയ വാഹനങ്ങള്‍ കടന്നു വന്നാല്‍ ഇവിടെയും ഗതാഗതകുരുക്ക് ഉണ്ടാകും എന്ന് സ്ഥലവാസികള്‍ പറയുന്നു .…

Read More

സ്നേഹപ്രയാണം707 -മത് ദിന സംഗമം : പുതുവത്സര ദിനാഘോഷം

  konnivartha.com: ഗാന്ധിഭവൻ ദേവലോകത്തിൽ പുതുവത്സരാഘോഷവും സ്നേഹപ്രയാണം707 -മത് ദിന സംഗമവും നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 707-ാം ദിനസംഗമത്തിന്റെയും പുതുവത്സര ദിനാഘോഷത്തിന്റെയും ഉദ്ഘാടനം കോന്നിവി എന്‍ എസ് കോളേജ് വൈസ് പ്രിൻസിപ്പൽരഞ്ജിത് വാസുദേവ് നിർവഹിച്ചു. കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലേലി സെന്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ. ഷാജികെ .ജോർജ്, പൂവൻപാറ ശാലോം മാർത്തോമാ ചർച്ച് വികാരിറവ .മാത്യു ജോർജ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, പാസ്റ്റർ . സിജോ രാജൻ, മാധ്യമ പ്രവര്‍ത്തകരായ ശശി നാരായണൻ, ലേഖകൻസജി,കോന്നി മയൂര സ്കൂൾ ഓഫ് ഡാൻസിലെ സുനിത എന്നിവർ സംസാരിച്ചു.ഗാന്ധിഭവൻ ഡയറക്ടർ…

Read More

കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചു

  konnivartha.com :കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്‌ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു തുക അനുവദിച്ചത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന കായിക വകുപ്പും 50% തുക എം എൽ എ ഫണ്ടിൽ നിന്നും പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും ചിലവഴിക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള കൂടൽ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീർഘനാളായി ഉള്ള ആവശ്യമായിരുന്നു. ഒരു കോടി രൂപയ്ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ അനുയോജ്യമായ മഡ്‌ കോർട്ട് ആണ് നിർമ്മിക്കുക. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ സ്റ്റെപ്പ് ഗാലറിയും ഓപ്പൺ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളിൽ കമ്പി…

Read More

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു.കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നിഎം എല്‍ എ അഡ്വ .കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ,റവ. എൽവിൻ ചെറിയാൻ എബ്രഹാം,റവ. ജോമോൻ. ജെ എന്നിവർ പ്രസംഗിച്ചു. അരുവാപ്പുലം താബോർ മാർത്തോമാ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു . മുതുപേഴുങ്കൽ മാർത്തോമാ യുവജനസഖ്യം ഡാൻസ് അവതരിപ്പിച്ചു . ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും കോന്നി സെന്റർ യുവജന സഖ്യം സെക്രട്ടറി സ്റ്റെലിൻ.എം . ഷാജി നന്ദിയും രേഖപ്പെടുത്തി.

Read More

കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വൈകിട്ട് 6 ന് സമാപന സമ്മേളനം ,തുടര്‍ന്ന് താമരശ്ശേരി ചുരം പ്രോഗ്രാം

Read More

കോന്നിയുടെ വികസനം 2024 ല്‍ : അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ

  konnivartha.com:   കോന്നിയുടെ വികസനത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു 2024 എന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോന്നി നിയോജകമണ്ഡലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം,ടൂറിസം, പട്ടയം,പശ്ചാത്തല വികസനം, അടിസ്ഥാന വർഗ്ഗ വികസനം തുടങ്ങി സമസ്ത മേഖലകളിലും നിരവധി പദ്ധതികൾ ആരംഭിക്കാനും പൂർത്തീകരിക്കാനും പുതിയവയ്ക്ക് അനുമതി വാങ്ങിയെടുക്കുവാനും സാധിച്ചു. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് അതിവേഗ നിർമ്മാണം പുരോഗമിക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തീയേറ്റർ, പീഡിയാട്രിക് ഐസിയു, സിറ്റി സ്കാൻ, ബ്ലഡ്‌ ബാങ്ക്,ബോയിസ് ഹോസ്റ്റൽ മെൻസ് ഹോസ്റ്റൽ, മോർച്ചറി തുടങ്ങിയവയുടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു.മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, ലേബർ ഓപ്പറേഷൻ തീയേറ്റർ, ലേബർ വാർഡ് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആയ മലയാലപ്പുഴ മൈലപ്ര കൂടൽ കൊക്കത്തോട് വള്ളിക്കോട്…

Read More

ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികൾ കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ഗാന്ധിഭവൻ ദേവലോകംഡയറക്ടർ എസ്. അജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്  സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് .മുരളിമോഹൻ , രാമകൃഷ്ണപിള്ള കടകൽ,എസ്. കൃഷ്ണകുമാർ, ഗ്ലാഡിസ് ജോൺ, വിനോദ് .സി,ജി.രാജൻ, ശശിധരൻ നായർ, എ.ചെമ്പകം, ശ്രീജിത്ത് രാജ്, എന്നിവർ സംസാരിച്ചു. പുതുവർഷത്തെ വരവേറ്റുകൊണ്ട് ദീപവും തെളിയിച്ചു

Read More