‘യുവ എഐ ഫോർ ഓൾ’ സൗജന്യ ദേശീയ കോഴ്‌സിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ

  konnivartha.com; യുവജനങ്ങളടക്കം ഇന്ത്യക്കാർക്കെല്ലാം നിര്‍മിതബുദ്ധി (എഐ) പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യമായി ‘യുവ എഐ ഫോർ ഓൾ’ എന്ന സവിശേഷ സൗജന്യ കോഴ്‌സിന് ഇന്ത്യ-എഐ ദൗത്യത്തിന് കീഴിൽ കേന്ദ്ര ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയം തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മറ്റ് പഠിതാക്കൾക്കും നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാനും ലോകത്തെ എഐ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് തിരിച്ചറിയാനുമായി 4.5 മണിക്കൂർ ദൈർഘ്യത്തില്‍ രൂപകല്പന ചെയ്ത സ്വയം പഠിക്കാനാവുന്ന കോഴ്‌സാണിത്. ലളിതവും പ്രായോഗികവുമായ കോഴ്സ് കൂടുതൽ എളുപ്പവും രസകരവുമാക്കാന്‍ യഥാർത്ഥ ഇന്ത്യൻ ഉദാഹരണങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഫ്യൂച്ചർ സ്കിൽസ് പ്രൈം, ഐ-ജിഒടി കർമയോഗി എന്നിവയ്ക്കൊപ്പം മറ്റ് പ്രമുഖ വിദ്യാഭ്യാസ-സാങ്കേതിക പോർട്ടലുകളിലും മുൻനിര ഓണ്‍ലൈന്‍ പഠന വേദികളിലും കോഴ്‌സ് സൗജന്യമായി ലഭ്യമാണ്. കോഴ്‌സ് പൂർത്തീകരിക്കുന്ന പഠിതാക്കള്‍ക്കെല്ലാം കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക സാക്ഷ്യപത്രവും ലഭിക്കും. ലളിതമായ ആറ് മൊഡ്യൂളുകളിലൂടെ പഠിതാക്കൾക്ക്: എഐ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 18/11/2025 )

  പള്ളിക്കെട്ട് ശബരിമലയ്ക്ക്…അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുല്‍ദാസും സംഘവും വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം വായിച്ച് ഗോകുല്‍ദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛന്‍ നെടുംകുന്നം മോഹന്‍ദാസാണ് ആദ്യഗുരു. ഗോകുല്‍ദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവില്‍), സതീഷ് കൃഷ്ണ റാന്നി (വയലിന്‍), രമേശ് വണ്ടാനം (കീബോര്‍ഡ്), വികാസ് വി.അടൂര്‍ (തബല), സൂരജ്…

Read More

ശബരിമലയില്‍ മുന്നൊരുക്കങ്ങളുടെ അപര്യാപ്തത :തിരക്ക് നിയന്ത്രണാതീതം

  ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് . മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്ക് കൂടിയത് എന്നുള്ള കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ സമ്മതിച്ചു .കേരളം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു . ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു . മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് .തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിട്ടു . തിരക്ക് ക. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു . തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍…

Read More

കോന്നി ഗ്രാമപഞ്ചായത്ത് : യു ഡി എഫ് മുഴുവന്‍  സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കാന്‍ ഉള്ള മുഴുവന്‍ സ്ഥാനാർത്ഥികളെയും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചു വാർഡ് പേര് :  സ്ഥാനാർത്ഥി 01 ആഞ്ഞിലികുന്ന് നിഷാകുമാരി ഇ.കെ വനിതാ സംവരണം 02 കിഴക്കുപുറം ജിൽഷാ ഷാജി വനിതാ സംവരണം 03 ചെങ്ങറ അജി കൊച്ചുകുഞ്ഞ് പട്ടികജാതി ജനറൽ 04 അട്ടച്ചാക്കൽ അഡ്വ. സജേഷ് കെ.സാം ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 05 തേക്കുമല സൂര്യകല. ആർ വനിതാ സംവരണം 06 കൊന്നപ്പാറ വെസ്റ്റ് സിന്ധു ശശി പട്ടികജാതി വനിത 07 അതുമ്പുംകുളം സ്‌കറിയ പനച്ചത്തറയിൽ ജനറൽ 08 കൊന്നപ്പാറ ജോബിൻ ഇടയാടിയിൽ ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 09 പയ്യനാമൺ മോഹനൻ കെ.കെ (മോഹനൻ കാലായിൽ) | ജനറൽ 10 പെരിഞ്ഞൊട്ടയ്ക്കൽ | സണ്ണിക്കുട്ടി ജി ജനറൽ 11 മുരിങ്ങമംഗലം അനിത ബിജു വനിതാ സംവരണം 12…

Read More

വി.എസ്.എസ്.സി പെൻഷൻ അദാലത്ത് നവംബര്‍ 26 ന്

  കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ 2025 നവംബര്‍ 26 ന്  പെൻഷൻ അദാലത്ത് സംഘടിപ്പിക്കും. വേളിയിലെ ATF ഏരിയയിലെ എച്ച്‌ആര്‍‌ഡി‌ഡി ഹാളിൽ രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. VSSC/IISU-ലെ പെൻഷൻകാർക്കോ/കുടുംബ പെൻഷൻകാർക്കോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ VSSC-യുടെ പെൻഷനേഴ്‌സ് പോർട്ടലിൽ (www.pensionerportal.vssc.gov.in) പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രൊഫോർമയിൽ നിവേദനം സമർപ്പിക്കാം. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, പെൻഷൻ, എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷൻ, വി.എസ്.എസ്.സി, തിരുവനന്തപുരം – 695022 എന്ന വിലാസത്തിൽ തപാൽ വഴിയോ, ao_estt_pension@vssc.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 2025 നവംബര്‍ 24 ന് മുൻപ് പരാതി ലഭ്യമാക്കണം.

Read More

കല്ലേലിക്കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു

  കോന്നി : അയ്യപ്പ ഭക്തർക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും ഇളച്ചു വെക്കുന്നതിനും വിശ്രമിക്കുന്നതിനും അച്ചൻ കോവിൽ നദിയിൽ സ്നാനം ചെയ്യുന്നതിനും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ ഭദ്ര ദീപം തെളിയിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്. തമിഴ്നാട് ദേശങ്ങളിൽ നിന്നും ചെങ്കോട്ട, കോട്ടവാസൽ, അച്ചൻ കോവിൽ, തുറ, ചെമ്പനരുവി, കടിയാർ പരമ്പരാഗത കാനന പാത വഴി കാൽ നടയായി എത്തുന്ന സ്വാമിമാരുടെ പ്രധാന ഇടത്താവളമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇരുപത്തി നാല് മണിക്കൂറും അന്നദാനം ഉള്ള കാവിൽ വിരി വെക്കുന്നതിന് വിപുലമായ സൗകര്യവും ഉണ്ട്. കൊല്ലം, തിരുവനന്തപുരം എന്നിവിടെ നിന്നും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആരാധനാലയവും അന്നദാന മണ്ഡപവും ആണ് കല്ലേലിക്കാവ്.24 മണിക്കൂറും ദർശനവും അന്നദാനവും ഉള്ള കാവിൽ നൂറുകണക്കിന്…

Read More

വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തർക്ക് ദർശന പുണ്യം

  പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി  ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. തന്ത്രി കണ്ഠരര്  മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. പുലർച്ചെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി,  ശബരിമല  എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു  തുടങ്ങിയവരും സന്നിഹിതരായിരുന്നു. പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പന്മാരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു. നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക്  ഹരിവരാസനം പാടി അടക്കുകയും ചെയ്യും

Read More

ശബരിമല : വൃശ്ചികം ഒന്നിന് നടതുറക്കുന്നത് പുതിയ പുറപ്പെടാ മേല്‍ശാന്തി

  ശബരിമലയിലെ പുതിയ പുറപ്പെടാ മേൽശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടർന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കർണങ്ങളിലേക്ക് തന്ത്രി പകർന്നു നൽകി. തുടർന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു. പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച…

Read More

അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു

  ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു. konnivartha.com; ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (ZRUCC) അബ്ദുള്ള ആസാദ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (DRUCC) പ്രതിനിധിയായിട്ടാണ് അബ്ദുള്ള ആസാദിനെ സോണൽ തലത്തിലേക്ക് തിരഞ്ഞെടുത്തത്. മാവേലിക്കര ചാരുംമൂട് സ്വദേശിയായ അബ്ദുള്ള ആസാദ് നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്. മാനേജ്മെന്റിലും സോഷ്യൽ വർക്കിലും ഇരട്ട ബിരുദാനന്തരബിരുദമുള്ള അദ്ദേഹം യാത്രക്കാർക്ക് റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക താൽപര്യം പുലർത്തുന്ന വ്യക്തിയാണ്. സോണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിക്കുന്ന യോഗത്തിൽ നേരിട്ട് അവതരിപ്പിക്കാൻ ആകും.

Read More

വൃശ്ചികമാസം ശബരിമലയിലെ സമയക്രമം

  വൃശ്ചികമാസം ഒന്ന് (നവംബർ 17) മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. സമയക്രമം രാവിലെ നട തുറക്കുന്നത് – 3 മണി നിർമ്മാല്യം അഭിഷേകം – 3 മുതൽ 3.30 വരെ ഗണപതി ഹോമം – 3.20 മുതൽ നെയ്യഭിഷേകം – 3.30 മുതൽ 7 വരെ ഉഷ പൂജ – 7.30 മുതൽ 8 വരെ നെയ്യഭിഷേകം – 8 മുതൽ 11 വരെ 25 കലശം, കളഭം – 11.30 മുതൽ 12 വരെ ഉച്ച പൂജ – 12.00 ന് ഉച്ചയ്ക്ക് തിരുനട അടക്കൽ – 01.00 ന് തിരുനട തുറക്കൽ – 03.00 ന് ദീപാരാധന – 06.30 – 06.45…

Read More