ഇടമുറിയാതെ ഭക്തജന പ്രവാഹം ; സുഖ ദർശനവുമായി പതിനായിരങ്ങൾ

  മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി. ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദർശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാത്ത് സജ്ജമാണ്. ശനിയാഴ്ച വലിയ നടപ്പന്തലിൽ കാത്തു നിൽക്കാതെ തന്നെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം തന്നെ ഭക്തരുടെ പരമാവധി ക്ഷേമവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉറപ്പാക്കുന്നുണ്ട്. ഉച്ച മുതൽ സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തെ ഒരു വിധത്തിലും ബാധിച്ചില്ല.

Read More

ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍.എ.എഫും

  മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും 24 മണിക്കൂറും രംഗത്തുണ്ടാകും. മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുന്നതുവരെ സംഘം ശബരിമലയില്‍ തുടരും. സുരക്ഷയും തിരക്ക് നിയന്ത്രണവുമാണ് തങ്ങളുടെ പ്രധാന ചുമതലയെന്നും പോലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഡെപ്യൂട്ടി കമാന്‍ഡര്‍ പറഞ്ഞു.

Read More

ഓണ്‍ലൈനായി മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല :കര്‍ശന നിര്‍ദേശം

  konnivartha.com; പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ ഓണ്‍ലൈന്‍ മരുന്ന് വില്‍പന പാടില്ല എന്നും അങ്ങനെ വില്‍ക്കുന്നു എന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് പലതവണ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രം ഏര്‍പ്പെടുത്തണമെന്നും കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചിരുന്നു. ഡ്രഗ്‌സ് ആക്ട് 1940, ഡ്രഗ്സ് റൂള്‍സ് 1945 പ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ എടുക്കാന്‍ വകുപ്പ് തീരുമാനമെടുത്തത്. ഈ നിയമം സംസ്ഥാനത്ത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു കാലഘട്ടം കൂടി ആണിത് എന്ന് മന്ത്രി അറിയിച്ചു . ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ ഈ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിച്ചു. ഇതിലൂടെ അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം 30 ശതമാനം കുറയ്ക്കാനായി. ഈ നിയമത്തിലൂടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് നാല് പേര്‍

  konnivartha.com; തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ, 6ാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.സിപിഎമ്മിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്.

Read More

തദ്ദേശ തിര‍ഞ്ഞെടുപ്പ് : മത്സരിക്കാൻ 57,227 വനിതകള്‍ || 51,352 പുരുഷമ്മാര്‍

  konnivartha.com; തദ്ദേശ തിര‍ഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചു .സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ.57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്.ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്- 13,595. കുറവ് വയനാട്ടിലും- 3,180. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ാം തീയതിയാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും.റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Read More

മലകയറിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി

  konnivartha.com; അയ്യനെ കാണാന്‍ മലകയറി എത്തുന്ന തീര്‍ഥാടകര്‍ക്ക്‌ വലിയ ആശ്വാസമാണ് സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി. പനി, ചുമ, തുമ്മല്‍ പോലുള്ള അസുഖങ്ങള്‍ക്കുള്ള മരുന്ന് മുതല്‍ പഞ്ചകര്‍മ ചികിത്സ വരെ ഇവിടെയുണ്ട്.   മലകയറി എത്തുമ്പോഴുണ്ടാകുന്ന ദേഹത്തു വേദന, കാല്‍കഴപ്പ്, ഉളുക്ക് പോലുള്ളവയ്ക്ക് പഞ്ചകര്‍മ തെറാപ്പിയിലൂടെ വേഗം ആശ്വാസം ലഭിക്കുമെന്ന് ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ. വി കെ വിനോദ് കുമാര്‍ പറയുന്നു.   ഇതോടൊപ്പം ആവി പിടിക്കാനും മുറിവ് വെച്ചുകെട്ടുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. വലിയ നടപ്പന്തലിന് തുടക്കത്തിലായി ആരോഗ്യവകുപ്പിന്റെ ആശുപത്രിക്ക് എതിര്‍വശത്തായാണ് ആയുര്‍വേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്.   രണ്ട് ഒ പി കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വകുപ്പില്‍ നിന്നുള്ള അഞ്ചും നാഷണല്‍ ആയുഷ് മിഷനില്‍ നിന്നുള്ള രണ്ടും ഡോക്ടര്‍മാര്‍ ഇവിടെ സേവനത്തിലുണ്ട്. ഇതോടൊപ്പം മൂന്ന് ഫാര്‍മസിസ്റ്റ്, നാല്…

Read More

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ

  konnivartha.com; മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർത്ഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർത്ഥാടകർ ദർശനം നടത്തി

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/11/2025 )

  തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടി സ്വീകരിക്കാനും ജില്ല, താലൂക്ക്തലങ്ങളില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി ബിനുരാജ്, തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണന്‍, തിരുവല്ല താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് പി പ്രകാശ്, തിരുവല്ല ലേബര്‍ ഓഫീസ് ഒഎ ആര്‍ രാഹുല്‍, ചിറ്റാര്‍ പോലിസ് സ്റ്റേഷന്‍ സിപിഒ സച്ചിന്‍ എന്നിവരാണ് ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡിലുള്ളത്. തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി, അടൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളില്‍ ആറഗംങ്ങളടങ്ങിയ താലൂക്ക്തല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡുമുണ്ട്. നോട്ടീസ്, ബാനര്‍, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗം, മീറ്റിംഗ്, തുടങ്ങിയ പ്രചാരണ പരിപാടിയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പൊതുജനം…

Read More

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം

  ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി–30) വേദിയിൽ വൻ തീപിടുത്തം.പുക ശ്വസിച്ച 13 പേർക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ചികിത്സ നൽകി. ആയിരത്തിലേറെ പ്രതിനിധികളെ വേദിയിൽ നിന്ന് ഒഴിപ്പിച്ചു.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ഉള്ളവരെ ആണ് സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത് . ഇന്ത്യയുടെ കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവും മറ്റ് ഉദ്യോഗസ്‌ഥരും സുരക്ഷിതരാണ്.ആരോഗ്യ – ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായതെന്നും ആറു മിനിറ്റിനുള്ളിൽ അഗ്നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് തീപിടുത്തം.

Read More

മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി

  സന്നിധാനം മുതല്‍ മരക്കൂട്ടം വരെ മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി.ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്.   സന്നിധാനം പരിസരത്തെയും മരക്കൂട്ടം വരെയുള്ള പ്രദേശങ്ങളിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളില്‍ ഇരിപ്പടങ്ങളും ശൗചാലയങ്ങളും കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണമെന്ന്   ശുചീകരണ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന പാതകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നതിന് 400ല്‍ അധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള എട്ട് ക്യൂ കോംപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നൂറിലധികം ശൗചാലയങ്ങളും തീര്‍ഥാടകര്‍ക്ക് ഇരിക്കുവാന്‍ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തര്‍ക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോര്‍ഡ് നിയമിച്ച ശുചീകരണ…

Read More