konnivartha.com: കോന്നി താലൂക്ക് ആശുപത്രിയുടെ അന്തിമ ഘട്ടത്തിൽ എത്തിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുവാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം നൽകി.കോന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. കോന്നി താലൂക്ക് ആശുപത്രിയിലെ 12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ എ വിലയിരുത്തി .ആശുപത്രി നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയ പ്രവർത്തികൾ പൂർണ്ണമായും മൂന്നു മാസം കൊണ്ട് വേഗത്തിൽ പൂർത്തികരിക്കണമെന്നും എം എൽ എ പൊതു മരാമത്ത് ഉദ്യോ ഗസ്ഥരോടും കരാറുകാരനോടും നിർദ്ദേശിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്ന ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിൻ്റെയും, ഗൈനക്കോളജി വാർഡിന്റെയും നിർമ്മാണം മെയ് മാസം പൂർത്തീകരിക്കും. നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ എത്തിയ ഒ പി ബ്ലോക്കിന്‍റെ…
Read More