കോന്നി സ്നേഹാലയം :മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26 ന് നടക്കും

  konnivartha.com: കോന്നി കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള സ്നേഹാലയത്തിലെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 26 ന് രാവിലെ 11 ,30 ന് നടക്കും . എം പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും .ഇതിനോട് അനുബന്ധിച്ച് ആധുനിക അടുക്കളയുടെയും ഭക്ഷണ ശാലയുടെയും ശിലാസ്ഥാപന കര്‍മ്മം കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ നിര്‍വ്വഹിക്കും . വിവിധ വ്യക്തിത്വങ്ങളെ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ആദരിക്കും . സോണല്‍ കമ്മറ്റി ഭാരവാഹികളില്‍ നിന്ന് രോഗികളുടെയും വോളണ്ടിയര്‍മാരുടെയും ലിസ്റ്റ് മുന്‍ എം എല്‍ എ രാജു എബ്രഹാം ഏറ്റുവാങ്ങും . വിവിധ മേഖലയില്‍ ഉള്ളവര്‍ ആശംസകള്‍ നേരും . നിലവില്‍ 32 രോഗികള്‍ക്ക് ആണ് സ്നേഹാലയത്തില്‍ പരിചരണം…

Read More