konnivartha.com: കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചാറ്റല്‍ മഴപെയ്താല്‍ കോന്നി ചൈനാമുക്കിലെ അവസ്ഥ കാണുക . പഴയ പടി തന്നെ .വെള്ളം റോഡില്‍ നിറഞ്ഞു നില്‍ക്കുന്നു . റോഡു നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും അശാസ്ത്രീയം ആണെന്നും നാട്ടുകാര്‍ പറയുമ്പോള്‍ ജനപ്രതിനിധികള്‍ പോലും മിണ്ടുന്നില്ല . റോഡു നിര്‍മ്മിച്ചപ്പോള്‍ കെ എസ് റ്റി പി തങ്ങളുടെ ഇഷ്ടം പോലെ നിര്‍മ്മിച്ചു .കരാര്‍ പ്രകാരം ആണോ റോഡ് നിര്‍മ്മിച്ചത് എന്ന് ഇനി വിജിലന്‍സ് നോക്കുക . ഏറ്റെടുത്ത സ്ഥലങ്ങള്‍ വിനിയോഗിച്ചില്ല .അത് വിജിലന്‍സില്‍ പരാതിയായി ഉണ്ട് .ഇവിടെ കോന്നി ചൈനാമുക്കിലെ നിലവിലെ അവസ്ഥ കാണുക .റോഡ് “ആധുനിക നിലവാരത്തില്‍ “നിര്‍മ്മിക്കുന്നതിന് മുന്‍പും ഇതേ അവസ്ഥ .ഇപ്പോഴും ഇതേ അവസ്ഥ . വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടയുടെ കുഴികള്‍ റോഡിനു മുകളില്‍ . ചാറ്റല്‍ മഴ…
Read Moreടാഗ്: Konni rain
ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ
കോന്നി വാർത്ത ഡോട്ട് കോം :ചൂടിന് ശമനമായി കനത്ത വേനൽ മഴ പെയ്തു. കോന്നി, വെട്ടൂർ കുമ്പഴ, പത്തനംതിട്ട മേഖലയിൽ ഉച്ചയോടെ ആണ് മഴ പെയ്തത്. ഏറെ ദിവസമായി കടുത്ത ചൂടിലാണ് മലയോര മേഖല. പല സ്ഥലത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി. രണ്ട് ദിവസമായി മഴയുടെ കോൾ ഉണ്ടായിരുന്നു. മഴ പെയ്തതോടെ ചൂട് കുറഞ്ഞു എങ്കിലും മാം പൂക്കൾ കൊഴിയാൻ ഇത് കാരണമാകും. ഇക്കുറി മാവുകൾ നിറയെ പൂത്തു. എന്നാൽ പ്ലാവിൽ പൂക്കൾ കുറവാണ്. കനത്ത മഴയും വെള്ളപൊക്കവും മൂലം പ്ലാവ് കായ്ക്കുന്നത് കുറഞ്ഞു.
Read Moreഅച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ
അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ, കല്ലാർ നദിയുടെ വൃഷ്ടി പ്രദേശത്തു വീണ്ടും കനത്ത മഴ. ഇരു നദിയിലും ജല നിരപ്പ് ഉയർന്നു തന്നെ. ഇന്നും പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോന്നിയിൽ രാവിലേ മുതൽ മഴയാണ്. അരുവാപ്പുലം തേക്ക് തോട്ടത്തിനു സമീപം ഉള്ള കട്ട കമ്പനിയിൽ വെള്ളം കയറി. കോന്നിയുടെ കിഴക്കൻ മലകളിൽ മഴയ്ക്ക് ശമനം ഉണ്ടായിട്ടില്ല. മിക്ക തോടും നിറഞ്ഞു. ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ മലയോര യാത്രികൾ ശ്രദ്ധിക്കണം.
Read More