കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴി കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി . 29 കുടുംബത്തിലെ 82 താമസക്കാരെയാണ് കോന്നി ഗവണ്മെന്റ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത് . കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് വേണ്ട ക്രമീകരണം പോലീസും പഞ്ചായത്തും റവന്യൂ വകുപ്പും അടിയന്തിരമായി കൈക്കൊണ്ടു . 13 കുട്ടികളും ഉണ്ട് . കഴിഞ്ഞ മഴക്കാലത്ത് ഇവിടെ ഉരുള്‍ പൊട്ടിയിരുന്നു .നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി . മലയില്‍ നിന്നും ശക്തമായി വെള്ളത്തിന്‍റെ ഒഴുക്ക് കൂടി . പല ഭാഗത്തും ഉറവ ശക്തിയായി പൊട്ടി . സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ജില്ലാ ഭരണാധികാരിയുടെ നിര്‍ദേശം അനുസരിച്ചാണ് ഈ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് . കഴിഞ്ഞ വര്‍ഷം…
Read More