റോഡ്‌ അരുകില്‍ കിടന്ന തൊണ്ടി മുതലുകള്‍ കോന്നി പോലീസ് നീക്കം ചെയ്തു തുടങ്ങി

  konnivartha.com: പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കോന്നി പോലീസ് പരിസരത്ത് വര്‍ഷങ്ങളായി കിടന്ന തൊണ്ടി മുതല്‍ വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്തു തുടങ്ങി . കോന്നി അട്ടച്ചാക്കല്‍ റോഡിലും എല്‍ പി സ്കൂള്‍ റോഡിലും ഉള്ള ചില വാഹനങ്ങള്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന്‍റെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തു . പൊതു ഗതാഗത്തിന് തടസ്സം സൃഷ്ടിക്കുന്ന ചില വാഹനങ്ങള്‍ ആണ് ജില്ലാ പോലീസ് ആസ്ഥാന പരിസരത്തേക്ക് മാറ്റിയത് .ഒരു ബൈക്ക് കോന്നി പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി .കോന്നി പോലീസിന്‍റെ പരിധിയില്‍ വാഹനാപകടം ,മറ്റു കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ആണ് ഇരു റോഡു വശത്തും കിടന്നത് . ഇത്തരം വാഹനങ്ങള്‍ മൂലം പൊതു ഗതാഗതത്തിനു മാര്‍ഗ തടസ്സം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ജില്ലാ പോലീസ് ചീഫിന് രേഖാമൂലം…

Read More