കോന്നി പോലീസ് ഡ്രൈവര്‍ രഘുകുമാറിനെ സസ്പെന്‍റ് ചെയ്തു

  konnivartha.com: മദ്യലഹരിയിൽ സി പി ഐ എം നേതാവിനെ പൊലീസ് സ്റ്റേഷനിൽ അകാരണമായി മർദ്ധിച്ച പൊലീസ് ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനെയാണ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദ്ധിച്ചത് എന്നാണ് പരാതി . ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള കുടുംബത്തിന് പരാതി നൽകാൻ സഹായിക്കാനെത്തിയതായിരുന്നു രാജേഷ് കുമാർ. കുടുംബത്തോടൊപ്പം പൊലീസ് ജീപ്പിനു സമീപത്തു നിന്ന് പരാതി തയ്യാറാക്കുമ്പോൾ രഘുകുമാർ തട്ടി കയറിയതിനെ തുടർന്ന് സ്റ്റേഷനിലെ ബഞ്ചിൽ ഇരുന്ന് പരാതി എഴുതുമ്പോൾ വീണ്ടും രഘുവെത്തി ഇവിടിരുന്ന് പരാതി എഴുതാൻ കഴിയില്ലന്നും, രാത്രിയിലാണോ പരാതിയും കൊണ്ടുവരുന്നതെന്നും ചോദിച്ച് വീണ്ടും തട്ടി കയറി ഇതു ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനു പുറത്തു നിന്നും രാജേഷിനെ പിടിച്ചു സ്റ്റേഷനുള്ളിലെ മുറിയിലെത്തിച്ച് കോളറിന് പിടിച്ച് ഇരുകരണത്തും…

Read More